പടുതോട്: പത്തനംതിട്ടയില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രില്‍ നടത്തിപ്പില്‍ ഗുരുതര വീഴ്ചകളുണ്ടായതായി കളക്ടറുടെ റിപ്പോര്‍ട്ട്. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും തമ്മില്‍ ഏകോപനം ഉണ്ടായില്ല. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രില്‍ മാറ്റിയതായും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ കളക്ടറെ അറിയിക്കാതെയാണ് സ്ഥലം മാറ്റി നിശ്ചയിച്ചത്. അമ്പാട്ട് ഭാഗത്ത് മോക്ഡ്രില്‍ നടത്താനാണ് കളക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍ നാല് കിലോമീറ്റര്‍ മാറി പടുതോട് ഭാഗത്താണ് മോക്ഡ്രില്‍ നടന്നത്. എന്‍ഡിആര്‍എഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വാഹനം എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സ്ഥലം മാറ്റിയതെന്നാണ് എന്‍ഡിആര്‍എഫ് വാദം. രക്ഷാ പ്രവര്‍ത്തനം നടത്താന്‍ എന്‍ഡിആര്‍എഫ് വൈകിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന തുരുത്തിക്കാട് സ്വദേശി ബിനുസോമന് ആണ് മോക്ഡ്രില്ലിനിടെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: