തിരുവനന്തപുരം : സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനെ തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകന് മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യക്തമാക്കി. ആയോധനകല പരിശീലിച്ച മുബാറക്, സ്ക്വാഡിലെ അംഗങ്ങളെ അതു പരിശീലിപ്പിച്ചു. മുബാറക്കിന്റെ വീട്ടില്‍നിന്ന് മഴു, വാള് തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയെന്നും ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത് ബാഡ്മിന്റന്‍ റാക്കറ്റിനുള്ളിലായിരുന്നെന്നും എന്‍ഐഎ പറയുന്നു. നാട്ടില്‍ കരാട്ടെ, കുങ്ഫു പരിശീലനം നല്കുന്നുണ്ടായിരുന്നു. ഇതിന്റെ മറവിലായിരുന്നു ആയുധപരിശീലനം.
അടുത്തിടെ മറ്റൊരാളുമായി ചേര്‍ന്ന് ഓര്‍ഗാനിക് വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചിരുന്നു.മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണെന്നു നാട്ടുകാര്‍ പറയുന്നു. ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ തെരച്ചിലിന് പിന്നാലെ വ്യാഴാഴ്ച രാവിലെയോടെയാണ് മുബാറക്കിനെ കസ്റ്റഡിയില്‍ എടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണ് മുബാറക്ക്. സനിരോധിത സംഘടനയെ പുനരുജ്ജീവിക്കാന്‍ ഇയാള്‍ ശ്രമങ്ങള്‍ നടത്തുന്നതായി എന്‍ഐഎ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുബാറക്കിന്റെ വീട്ടില്‍ പത്തംഗ എന്‍ഐഎ സംഘം എത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിനു ശേഷം പരിശോധന 9 മണി വരെ നീണ്ടു. തുടര്‍ന്ന് മുബാറക്കിനേയും കൂട്ടി സംഘം മടങ്ങുകയായിരുന്നു. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ചെയ്ത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ കേരളപോലീസ് ചോര്‍ത്തിയെന്ന് കേന്ദ്ര ഇന്റലിജന്‍സ്. തിരുവനന്തപുരം, പത്തനംതിട്ട, തുടങ്ങിയ മൂന്ന് ജില്ലകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: