ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനു ഗുരുതരമായ പരുക്കേറ്റ അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പന്ത് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഡ്രൈവര്‍ ഒപ്പമുണ്ടായിരുന്നെന്നുമാണ് ഡോക്റ്റര്‍മാരോട് പന്ത് പറഞ്ഞത്. കുടുംബത്തോടൊപ്പം പുതുവത്സര ദിനം ചെലവഴിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രയിലായിരുന്നു റിഷഭ് പന്ത്. ഉറങ്ങി പോയതാണ് അപകടകാരണം. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ ഹൈവേയില്‍ റോഡരുകിലെ മണ്‍കൂനയില്‍ കാറിടിച്ച ശേഷം നിരവധി തവണ മലക്കംമറിഞ്ഞാണ് റോഡിനു നടുവിലെ ഡിവൈഡറില്‍ ഇടിച്ചു നിന്നത്.
ഇടി നടന്ന സെക്കന്റുകള്‍ക്കകം കാറിന് തീപിടിച്ചു. ഋഷഭ് പന്ത് കാറില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരിക്കേറ്റതിനാല്‍ അതിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ പരിസരത്തുണ്ടായിരുന്ന ചിലര്‍ കത്തുന്ന കാറിന് സമീപം എത്തി. പരിക്കേറ്റ ക്രിക്കറ്റ് താരത്തെ സഹായിക്കാന്‍ ശ്രമിക്കുന്നതിനുപകരം, ക്രിക്കറ്റ് താരം കാറിലുണ്ടായിരുന്ന ബാഗില്‍ നിന്ന് പണമെടുത്ത് അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് കുശാല്‍ എന്ന ദൃക്‌സാക്ഷി പറഞ്ഞു. ഇയാളുടെ സഹായത്തോടെയാണ് ക്രിക്കറ്റ് താരം തന്നെ കാറിന്റെ ചില്ലു തകര്‍ത്ത് പുറത്തിറങ്ങി ആംബുലന്‍സിനെയും പോലീസിനെയും വിളിക്കുകയായിരുന്നു.
കാറിന്റെയും സംരക്ഷണഭിത്തികള്‍ തകര്‍ന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ക്രിക്കറ്റ് താരത്തിന്റെ തലയില്‍ മുറിവുകളും കാലും ശരീരമാസകലം ചതവുമുണ്ട്. സക്ഷം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: