പത്തനംതിട്ട: ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ അപകടം. പത്തനംതിട്ട വെണ്ണിക്കുളത്തു ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാൾ ഒഴുക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയിലാണ്. പാലത്തിങ്കല്‍ സ്വദേശി ബിനു (34) ആണ് ചികിത്സയില്‍ കഴിയുന്നത്. പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടിയായിരുന്നു മോക്ഡ്രില്‍.
നീന്തലറിയാവുന്ന പ്രദേശവാസികള്‍ വേണമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ബിനു അടക്കം നാലുപേര്‍ സന്നദ്ധത അറിയിച്ചെത്തി. തുടര്‍ന്ന് ഇവര്‍ വെള്ളത്തിലിറങ്ങി. ബിനുവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായതോടെ ഫയര്‍ഫോഴ്സടക്കം പരിശോധന നടത്തി. ബിനുവിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രളയദുരന്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശപ്രകാരം, സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: