തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്താന്‍ പോകുന്നെന്ന വിവരം കേരള പോലീസ് ചോര്‍ത്തി നല്‍കി. പത്തനംതിട്ടയിലെ എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. കഴിഞ്ഞ തവണ സിആര്‍പിഎഫ് സഹായത്തോടെ ആയിരുന്നു റെയ്‌ഡെങ്കില്‍ ഇത്തവണ കേരള പോലീസിന്റെ സഹായമാണ് എന്‍ഐഎ തേടിയത്. 12 മണിക്കൂര്‍ മുന്‍പ് തന്നെ റെയ്ഡ് നടക്കുമെന്ന വിവരം എന്‍ഐഎ പോലീസിനെ അറിയിച്ചിരുന്നു. റെയ്ഡിന് മണിക്കൂറുകള്‍ക്ക് മുന്‍പേ പിഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് വീട്ടില്‍ നിന്ന് മുങ്ങി. ഇതാണ് റെയ്ഡ് വിവരം ചോര്‍ന്നെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടേയും എന്‍ഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് സംസ്ഥാനത്തുടനീളമുള്ള 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.
പത്തനംതിട്ടയിലാണ് അതീവ ഗുരുതരമായ വിവര ചോര്‍ച്ച ഉണ്ടായിട്ടുള്ളത്. ജില്ലയില്‍ മൂന്നിടങ്ങളില്‍ അന്വേഷണ സംഘം പരിശോധനയ്‌ക്ക് എത്തുമ്പോള്‍ അതിന് മുമ്പ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കള്‍ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേര്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാള്‍ രാവിലെ എന്‍.ഐ.എ. സംഘം വീട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: