കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ഇടതു മുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന്റെ അനധികൃത റിസോര്‍ട്ട് നിര്‍മാണവും സ്വത്തു സമ്പാദനവും വിജിലന്‍സ് അന്വേഷിച്ചാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയും കേസില്‍ കുടുങ്ങും. ശ്യാമള ചെയര്‍ പേഴ്സണായിരിക്കേയാണ് ആന്തൂര്‍ നഗരസഭ റിസോര്‍ട്ട് നിര്‍മാണത്തിന് വഴിവിട്ട് അനുമതി നല്‍കിയത്. ശ്യാമളയ്ക്കു പുറമേ പല നഗരസഭാ അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം കുടുങ്ങും. ചട്ടങ്ങളും നിയമങ്ങളും മറി കടന്നാണ് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ത്തന്നെ പരാതി ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ആന്തൂര്‍ നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അന്ന് ഉയര്‍ന്നിരുന്നു. ക്രമവിരുദ്ധ നടപടികള്‍ റിസോര്‍ട്ട് നിര്‍മാണവുമായി ഉണ്ടായെന്നും അന്വേഷിക്കണമെന്നും ഇന്നലെ വിജിലന്‍സിന് നല്കിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്.
പാരിസ്ഥിതിക അനുമതി പോലുമില്ലാതെയാണ് ഏക്കര്‍ കണക്കിന് കുന്നിടിച്ച് റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചതെന്നിരിക്കേ അന്വേഷണം വന്നാല്‍ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും മകന് ജെയ്സണും അടക്കമുള്ള ഡയറക്ടര്‍മാര്‍ പ്രതിപ്പട്ടികയില്‍ വരും. 92 ലക്ഷം രൂപയുടെ മൂല്യമുള്ള ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമുള്ളത്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കും ഇവര്‍ക്കാണ്. ബാക്കി 9 ഡയറക്ടര്‍മാര്‍ക്കും നാമ മാത്രമായ ഓഹരികളേ ഉള്ളൂ.
പി. ജയരാജന് ഇ.പി. ജയരാജനെതിരേ നല്കിയ പരാതി എന്നതിലുപരി ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി അടക്കമുള്ള സംഘടനകള്‍ ആവശ്യമുന്നിയിച്ചിരുന്നു.ഒരുപാട് നിയമ പ്രശ്നങ്ങള്‍ വൈദികം എന്ന പേരില്‍ വെള്ളിക്കീലില്‍ നിര്‍മിച്ച അനധികൃത റിസോര്‍ട്ടുമായി നില നില്‍ക്കുന്നുണ്ട്. അനധികൃതമായി റിസോര്‍ട്ടിന് അനുമതി നേടിക്കൊടുക്കുന്നതില്‍ നഗരസഭാധ്യക്ഷയ്ക്കും സിപിഎം നേതൃത്വത്തിനുമുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: