തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ലീഗല്‍ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 569 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/ തൂക്ക ലംഘനങ്ങള്‍ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായാണ് മിന്നല്‍ പരിശോധന നടത്തിയത്.
അളവ് തൂക്ക ഉപകരണം മുദ്ര പതിപ്പിക്കാത്തത്/ രേഖ ഹാജരാക്കാത്തത്, അമിത വിലയീടാക്കല്‍, വില തിരുത്തല്‍, പാക്കര്‍ രജിസ്ട്രേഷന് ഇല്ലാത്തത്, അളവില്‍/ തൂക്കത്തില്‍ കുറവ്, സെക്ഷന്‍ 23 ന്റെ ലംഘനം തുടങ്ങിയവ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്തൊട്ടാകെ ഡിസംബര്‍ 19 മുതല്‍ 24 വരെ 2455 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: