ചങ്ങനാശേരി: ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ്. ഏത് ജാതിയിൽപ്പെട്ടവരായാലും അതിലെ പാവപ്പെട്ടവർക്കാണ് സംവരണം നൽക്കേണ്ടത്. ജാതി സംവരണം പാടില്ലെന്നും സാമ്പത്തിക സംവരണം വേണമെന്നും ആദ്യം ആവശ്യപ്പെട്ടത് മന്നത് പത്മനാഭനാണ്. എൻഎസ്എസ് ഇടപെടലിനെ തുടർന്നാണ് 10% സാമ്പത്തിക സംവരണം ലഭിച്ചതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
പത്ത് ശതമാനം സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് നൽകാൻ ഒരു ഭരണഘടന ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ല. സാമ്പത്തിക സംവരണമാണ് വേണ്ടത് എന്നാണ് ആ നിയമം ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ പത്ത് ശതമാനം സംവരണം എന്നുള്ളത് മാറി തൊണ്ണൂ റ് ശതമാനം സാമ്പത്തിക സംവരണം വരുന്ന കാലം വരുമെന്നും സുകുമാരൻ നായർ പറഞ്ഞു.
സാമ്പത്തിക സംവരണത്തിനെതിരെ പിന്നാക്ക വിഭാഗത്തിലെ ആളുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണത്തിൽ നിന്നും ഒരടിപ്പോലും എൻഎസ്എസ് പിന്നോട്ട് പോകില്ല. സമ്പന്നൻമാർ ജാതിയുടെ പേരിൽ സംവരണ ആനുകൂല്യങ്ങൾ അടിച്ചുമാറ്റുന്നുവെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: