കൊച്ചി: ആദ്യ പാദത്തിലേറ്റ തോല്‍വിക്ക് സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി. ഒഡീഷ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തി മഞ്ഞപ്പട. കൊച്ചിയില്‍ 86-ാം മിനിറ്റില്‍ സന്ദീപ് സിങ്ങാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.
തുടരെ അഞ്ചു ജയങ്ങള്‍ക്കു ശേഷം കഴിഞ്ഞ കളിയില്‍ ചെന്നൈയിനോട് സമനില വഴങ്ങിയ മഞ്ഞപ്പട ഇന്നലത്തെ ജയത്തോടെ സീസണില്‍ തോല്‍വിയറിയാതെ തുടരെ ഏഴാം മത്സരം പൂര്‍ത്തിയാക്കി.
പോരാട്ടം സമനിലയിലേക്കെന്നു കരുതിയിരിക്കെയാണ് സന്ദീപ് സിങ് രക്ഷകനായത്. ബ്രൈസ് മിറാന്‍ഡ ബോക്സിലേക്ക് നല്കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സന്ദീപ് വലയിലെത്തിച്ചു. നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ച കേരളത്തിന് ഒടുവില്‍ സന്ദീപ് ആശ്വാസമായി.
പതിനൊന്ന് കളിയില്‍ ഏഴ് ജയവും ഒരു സമനിലയുമുള്‍പ്പെടെ 22 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. 19 പോയിന്റുള്ള ഒഡീഷ ആറാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: