കുണ്ടറ: കണ്ണനല്ലൂരിന് സമീപം സൊസൈറ്റി മുക്കില്‍ കാര്‍ ആല്മരത്തില് ഇടിച്ച് കയറി രണ്ടു പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. കുണ്ടറ നാന്ത്രിക്കല്‍ കലതിവിള വീട്ടില്‍ ഡിക്രൂസ് മകന് ജോബിന് (25), മുളവന പേരയം തുണ്ടില്‍ പുത്തന്‍വീട്ടില്‍ സ്റ്റീഫന്‍ മകന് ആഗ്നല്‍ (25) എന്നിവരാണ് മരിച്ചത്. ജോബിന് മര്‍ച്ചന്റ് നേവിയിലാണ് ജോലി.
സഹയാത്രികരായ ജോബിന്റെ സഹോദരന് റോബിന്, ഇസള്ളൂര് സ്വദേശി ഗോകുല്‍, കരിക്കോട് മങ്ങാട് സ്വദേശി ഷോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. ഇവര്‍ കണ്ണനല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. കുണ്ടറ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: