Categories: Kerala

ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022; തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് കിരീടം; കണ്ണൂര്‍ റണ്ണേഴ്‌സ് അപ്പ്

കേരള ക്രിക്കറ്റ് അസോസിയേഷന്റെ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടത്തിയ ക്രിക്കറ്റ് ലീഗില്‍ കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ്സ് ക്ലബുകളില്‍ നിന്നുള്ള 16 ടീമുകളാണുണ്ടായിരുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തിയ 27 മത്സരങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Published by

തൊടുപുഴ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിച്ച ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022 (ജെ.സി.എല്‍ 2022)ല്‍ തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി. കണ്ണൂര്‍ പ്രസ് ക്ലബ്ബാണ് റണ്ണേഴ്‌സ് അപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തെക്കുംഭാഗം അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടത്തിയ ക്രിക്കറ്റ് ലീഗില്‍ കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ്സ് ക്ലബുകളില്‍ നിന്നുള്ള 16 ടീമുകളാണുണ്ടായിരുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തിയ 27 മത്സരങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ചാമ്പ്യന്‍മാരായ തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് ഒരു ലക്ഷം രൂപയും അല്‍അസ്ഹര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന അല്‍അസ്ഹര്‍ കപ്പും അല്‍ അസ്ഹര്‍ ഗ്രൂപ്പ് എം.ഡി അഡ്വ. കെ.എം. മിജാസ് കൈമാറി. റണ്ണേഴ്‌സ് അപ്പായ കണ്ണൂര്‍ പ്രസ് ക്ലബ്ബ് ടീമിന് അന്‍പതിനായിരം രൂപയും ട്രോഫിയും ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു കൈമാറി. മാന്‍ ഓഫ് ദ സീരിസായ സജിത്ത് (കണ്ണൂര്‍), ബെസ്റ്റ് ബാസ്റ്റ്‌സ്മാനായ ദീപു (തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ്), ബെസ്റ്റ് ബൗളര്‍ ഷെമീന്‍ (മലപ്പുറം), ബെസ്റ്റ് ഫീല്‍ഡര്‍ ദീപു (തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ്), ബെസ്റ്റ് കീപ്പര്‍ ദീപു (തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ്), ഫെയര്‍ പ്ലേ അവാര്‍ഡ് (പാലക്കാട് പ്രസ് ക്ലബ്ബ്), മാന്‍ ഓഫ് ദി ഫൈനല്‍ ഹരികൃഷ്ണന്‍ (തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ്) എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. അകാലത്തില്‍ അന്തരിച്ച മാധ്യമ പ്രവര്‍ത്തകരായ സനില്‍ ഫിലിപ്പ്, യു.എച്ച്.സിദ്ധിഖ്, എം.എസ്.സന്ദീപ്, സോളമന്‍ ജേക്കബ്, ജോമോന്‍ വി.സേവ്യര്‍ തുടങ്ങിയവരുടെ മെമ്മോറിയല്‍ ട്രോഫിയും ഇതോടൊപ്പം വിതരണം ചെയ്തു.

ചടങ്ങില്‍ ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോജന്‍ സ്വരാജ് അദ്ധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം സ്വാഗതം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളി, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, വൈസ് പ്രസിഡന്റുമായ എം. ബിലീന, അഫ്‌സല്‍ ഇബ്രാഹിം, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ പി.കെ. ലത്തീഫ്, ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളി, എം.എന്‍. സുരേഷ്, കെ.വി. സന്തോഷ് കുമാര്‍, അനൂപ് ഓ.ആര്‍, കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പ്രൊഫ. കെ.ഐ. ആന്റണി, സി.പി.ഐ എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ ചടങ്ങുകളില്‍ ഇടുക്കി ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ്ബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സുനി സാബു, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, വൈസ് പ്രസിഡന്റ് സുഭാഷ് കുമാര്‍, ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓ പി.എ. നസീര്‍, തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു, ഇടവെട്ടി ഗ്രാമപഞ്ചായത്തംഗം അസ്സീസ് ഇല്ലിക്കല്‍, തൊടുപുഴ മര്‍ച്ചന്റ് അസോസിയേന്‍ മുന്‍ പ്രസിഡന്റ് റ്റി.സി. രാജു, മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി താജു തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക