തിരുവനന്തപുരം: മറുനാടന്‍ മലയാളികളുടെയും ഇതര സംസ്ഥാന അയ്യപ്പ ഭക്തരുടെയും യാത്രാദുരിതം പരിഹരിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ സ്വീകരിച്ച അടിയന്തര നടപടികള്‍ മാതൃകാപരമെന്ന് റെയില്‍വെ പാസഞ്ചേഴ്സ് അമിനിറ്റീസ് ഫോറം ചെയര്മാന് പി.കെ. കൃഷ്ണദാസ്.
ഒരേ സീസണില്‍ രണ്ട് തരം യാത്രക്കാരെയും തൃപ്തിപ്പെടുത്താനാകും വിധത്തില്‍ യഥേഷ്ടം ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ കാണിച്ച ജാഗ്രത മാതൃകാപരമാണ്. ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ നേരിടുന്ന യാത്രാക്ലേശങ്ങള്‍ ബന്ധപ്പെട്ടവര്‍ ബോധ്യപ്പെടുത്തിയ ഉടന്‍ റെയില്‍വെ മന്ത്രിയെ കാര്യം ധരിപ്പിച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായി.നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രാലയം ഡിസംബര്‍ 22 മുതല്‍ ജനുവരി 2, 2023 വരെ കേന്ദ്ര റെയില്‍വേ മന്ത്രാലയം 17 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സര്‍വ്വീസ് നടത്തുന്ന 24 ട്രെയിനുകള്‍ക്ക് പുറമെയാണ് ക്രിസ്തുമസ് പുതുവത്സര പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നുത്. കേരളത്തിന്റെ കാര്യത്തില്‍ ശ്ലാഘനീയമായ ശ്രദ്ധയാണ് നരേദ്രമോദി സര്‍ക്കാര്‍ കാണിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: