കൊച്ചി: എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശിയും ഗോളിയുമായ വി. മിഥുനാണ് ക്യാപ്റ്റൻ. പി ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോട്ട് നടക്കും. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യമൽസരം.
മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലേയ്ക്കു ക്വാളിഫൈ ചെയ്യാമെന്നു പ്രതീക്ഷിക്കുന്നതായി മിഥുൻ പ്രതികരിച്ചു. പുതുമുഖങ്ങളാണ് ടീമിലുള്ളത് എങ്കിലും പരിചയ സമ്പന്നരാണ് എല്ലാവരുമെന്നും ഒരുമയുള്ള ടീമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിലായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ആറ് ഗ്രൂപ്പുകളിൽ മിസോറാം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാ പ്രദേശ്, ജമ്മു കശ്മീർ എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ ദൽഹിയിൽ തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: