ന്യൂദല്‍ഹി: സെല്‍ഫിയെടുക്കാന്‍ വന്ന ആളോട് തട്ടിക്കയറുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ ഇപ്പോള്‍ വൈറല്‍. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് ഈ സംഭവം. സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയ ആളില്‍ നിന്നും ഫോണ്‍ രാഹുല്‍ ഗാന്ധി ദേഷ്യത്തോടെ തട്ടിമാറ്റുന്ന ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സെല്‍ഫിയെടുക്കാന്‍ വന്ന ആളില്‍ നിന്നും രാഹുല്‍ ഗാന്ധി ദേഷ്യത്തോടെ ഫോണ്‍ തട്ടിമാറ്റുന്ന ദൃശ്യം:
സ്റ്റേജില്‍ നില്ക്കുന്ന രാഹുല്‍ഗാന്ധിയുടെ അരികില്‍ നിന്ന് പലരും ചിത്രമെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. ഇനിയും പൊതുവേദിയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ഗാന്ധി പഠിക്കേണ്ടതുണ്ടെന്ന് ബിജെപി ഐടി മേധാവി അമിത് മാളവ്യ ഈ വീഡിയോ പങ്കുവെച്ച് പ്രതികരിച്ചു.
100 ദിവസം പിന്നിട്ട ഭാരത് ജോഡോ യാത്ര രാജസ്ഥാനിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഒരു വേദിയില്‍ ഈ നാടകം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: