ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 23ന് സമാപിക്കും. 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം അംഗങ്ങളുടെ ആവശ്യപ്രകാരമാണ് നേരത്തെ അവസാനിപ്പിക്കുന്നത്. ക്രിസ്തുമസിന് മുമ്പായി സമ്മേളനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ അടക്കം ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
സഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. നിശ്ചയിച്ചതിലും നാല് പ്രവര്‍ത്തി ദിനങ്ങള്‍ വെട്ടിച്ചുരുക്കിയാണ് ഈ വെള്ളിയാഴ്ചയോടെ ശീതകാല സമ്മേളനം സമാപിക്കുന്നത്. ബജറ്റ് സമ്മേളനത്തിനായി സഭ സമ്മേളിക്കുന്ന ജനുവരി 31ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സഭയില്വയ്ക്കും. ഫെബ്രുവരി ഒന്നിന് പൊതു ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: