ന്യൂദല്‍ഹി: ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് കൗമാര ചെസ് പ്രതിഭയായ 17 കാരന് പ്രഗ്നാനന്ദയ്ക്കായിരുന്നു (ഹിന്ദിയില്‍ പ്രഗ്യാനന്ദ). പ്രഗ്നാനന്ദയുടെ പേര് വിളിക്കുമ്പോള്‍ അതീവ ഗൗരവത്തോടെ ചുവന്ന കോട്ടുമണിഞ്ഞ് വരുന്ന കൗമാരക്കാരനായ പ്രഗ്നാനന്ദയെ കൗതുകത്തോടെ മറ്റ് കായികതാരങ്ങള്‍ ഉറ്റുനോക്കുന്നത് കാണാം.
അതീവ ഗൗരവത്തോടെയാണ് പ്രഗ്നാനന്ദ അവാര്‍ഡ് വാങ്ങാന്‍ സാവധാനത്തില്‍ ചുവടുവെച്ച് വരുന്നത്. അപ്പോഴും നെറ്റിയില്‍ മായാത്ത ഭസ്കമക്കുറി കാണാം.
വേദിയിലിരിക്കുന്ന രാഷ്ട്രപതിയ്ക്ക് മുന്‍പാകെ സദസ്സില്‍ പ്രഗ്നാനന്ദ നിശ്ചലം നില്ക്കുമ്പോള് ചെസ് ഒളിമ്പ്യാഡിലെ നേട്ടങ്ങള്‍ ഒന്നൊന്നായി അനൗണ്സര് വായിക്കുന്നുണ്ടായിരുന്നു. പിന്നീട് രാഷ്ട്രപതി പ്രശസ്തിപത്രവും വെങ്കലശില്പവും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: