തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123ാം അവതാര ജയന്തി 2022 ഡിസംബര്‍ 22ന് (1198 ധനു 7ന്) വ്യാഴാഴ്ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം മിഷന് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര ശ്രീരാമായണപാരായണ സമാരംഭം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, 9.00ന് അക്ഷരശ്ലോക സദസ്സ്, 10ന് ഹനുമത് പൊങ്കാല, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, വൈകുന്നേരം 4.45ന് അക്ഷരശ്ലോക സദസ്സ് സമാപനവും സമ്മാനദാനവും നടത്തും.
തുടര്‍ന്ന് വൈക്കിട്ട് അഞ്ചിന് സംഗീതാര്‍ച്ചന, രാത്രി 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 8ന് ഭജന, 8.30ന് ആരാധന. വെളുപ്പിന് 3.30ന് ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: