ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതിനാല്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. ജമ്മു കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ മുന്ജ് മാര്‍ഗ് മേഖലയിലാണ് സൈന്യം ഭീകര സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഓപ്പറേഷന് നടത്തിയത്.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഭീകരര്‍ ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് കാശ്മീര്‍ പോലീസ് നല്കുന്ന വിവരം. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഷോപിയാന്‍ ജില്ലയിലെ ലത്തീഫ് ലോണ്‍ എന്നയാളാണ് കൊല്ലപ്പെട്ട ഒരു ഭീകരന്.
മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയായ ബഹദൂര്‍ ഥാപ്പയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അനന്ത്നാഗിലെ ഉമര്‍ നസീറുമാണെന്ന് കശ്മീര്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: