തിരുവനന്തപുരം; കാരുണ്യവും അനുഗ്രഹ വർഷവും ചൊഴിഞ്ഞ് ശ്രീ ഗോവർദ്ധൻ മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ നിശ്ചലാനന്ദ സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
ഭഗവത്ഗീതയുടേയും ശ്രീമത് ഭാഗതത്തിന്റേയും ശ്രീശങ്കര ഭാഷ്യത്തിന്റേയും ജൻമഭൂമിയായ ഭാരതത്തിൽ ജനിക്കാനും, ജീവിക്കുവാനും ഈശ്വര സാക്ഷാത്കാരത്തിനായി പ്രയത്നിക്കുവാനും സാധിക്കുന്നത് സുകൃതമാണെന്ന് ശ്രീ ഗോവർദ്ധൻ മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ നിശ്ചലാനന്ദ സരസ്വതി സ്വാമികൾ അഭിപ്രായപ്പെട്ടു. 38-മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിലാണ് സ്വാമിജി നിറഞ്ഞ് നിന്ന സദസിന് മുന്നിൽ അനുഗ്രഹ വർഷം ചൊരിഞ്ഞത്. ധർമ്മ ജിജ്ഞാസയിൽ ആരംഭിച്ച് ബ്രഹ്മജിജ്ഞാസയിലൂടെ ഈശ്വര സാക്ഷാത്കാരത്തിലേക്ക് എത്തിച്ചേരണമെന്ന് നമ്മെ അനുശ്വാസിക്കുന്ന ഉപനിഷത്തുക്കളിൽ ഉള്ള തത്വം തന്നെയാണ് ഭഗത്ഗീതയിലും , ശ്രീമദ് ഭാഗവതത്തിലും ഒളിഞ്ഞും , തെളിഞ്ഞും ശോഭിക്കുന്നതെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു. സത്രവേദിയിൽ വേദമന്ത്ര ഘോഷത്തോടെ പൂർണ്ണ കുംഭം നൽകിയാണ് സത്ര സംഘാടകർ സ്വാമിജിയെ സ്വീകരിച്ചത്.
സത്രവേദിയിലെ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദീപാരാധന തൊഴുതുവണങ്ങിയ സ്വാമികൾക്ക് ഫലസമർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് സ്വാമിജിയുടെ അനുഗ്രഹ ഭാഷണം നടന്നത്.
അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സമാരംഭിച്ച സത്രകാര്യപരിപാടികളിൽ ഭാഗവത പാരായണത്തിന് ശേഷം സത്രപ്രഭാഷണങ്ങളിൽ ബാലലീലകൾ അമ്പലപ്പുഴ ബാലചന്ദ്രനും, വത്സസ്തേയം തോട്ടം ശ്യമാൻ നമ്പൂതിരുയം , കാളിയ മർദ്ദനം മാത്ര സുന്ദരേശനും, കാർത്ത്യായനി വ്രതം അമ്പലപ്പുഴ സുകുമാരൻ നായരും വർണ്ണിച്ചു. നാരായണീയ പാരായണത്തിന് ശേഷം തുടർന്ന സത്ര പ്രഭാഷണത്തിൽ ഗോവർദ്ധനോദ്ധാരണം കുറുവല്ലൂർ ഹരി നമ്പൂതിരിയും ,ഗോപിയുഗള ഗീതം ശ്രീശുകനും, അരിഷ്ടാസുരവധം, വെള്ളിനേഴി ഹരികൃഷ്ണനും, സ്വമന്തകോപാഖ്യാനം എൻഎസ് ജനാർദ്ദനൻ പിള്ളയും വിവരിച്ചു. ദീപാരാധനയ്ക്ക് ശേഷം മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ എന്നിവരുടെ ദാർശനിക പ്രഭാഷണങ്ങളും നടന്നു.
ഡിസംബർ 19 ചൊവ്വ-പ്രഭാഷണങ്ങൾ
വിഷ്ണു സഹസ്രനാമം ( പുലർച്ചെ 4 മണിക്ക്), ഭാഗവത പാരായണം ( 4- 8 മണി), മംഗളം രാമസ്വാമി, തിരുവനന്തപുരം (അക്രൂരന്റെ മധുരാഗമനം- 8.30 മണി), വേണു മൂസത് , മലപ്പുറം( കുവലപീഢനം കംസവധം , 9.30 മണി), കൊളത്തൂർ മുരളീധരൻ , കാടാമ്പുഴ ( ഉദ്ധവന്റെ ഗോകുലയാത്ര- 10.30 ), ശ്രീകണ്ഠേശ്വൻ സോമവാര്യൻ , ആലുവ ( ഭ്രമരഗീതം മുചുകന്ദസ്തുതി, 11.30 മണി), പൈതൃകരന്തം ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം ( രുഗ്മമിണി സ്വയം വരം, 1.30 മണി), സി.വി സുബ്രഹ്മണി, സത്യസായി സേവ സമിതി ( സ്യമന്തകോപാഖ്യാനം. 2.30 മണി), അപ്പുവാര്യർ കാടാമ്പുഴ ( ഭഗവാന്റെ വിവാഹം, 3.30 മണി), സ്വാമി കൃഷ്ണാനന്ദ, ദയാനന്ദാശ്രമം, പാലക്കാട് ( നാരദപരീക്ഷ ബാണയുദ്ധം, 4. 15 മണി), ശബരിനാഥ് ദേവപ്രിയ , വടശ്ശേരിക്കര ( നൃഗചരിത്രം പൗണ്ഡ്രക മുക്തി, 5.15 മണി), നാരായണൻ ഭട്ടതിരിപ്പാട് , തൃശ്ശൂർ ( ദ്വിവിഭവധം ഭഗവാന്റെ ഗൃഹസ്ഥാശ്രമലീല, 6 മണി), ദാർശിക പ്രഭാഷണങ്ങൾ , ഡോ കെ.എസ് രാധാകൃഷ്ണൻ , മുൻ പി.എസ്.സി ചെയർമാൻ ( 6.45 മണി),
പ്രതികരിക്കാൻ ഇവിടെ എഴുതുക: