തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സായ് എല്‍എന്‍സിപിഇ തിരുവനന്തപുരവുമായി ചേര്‍ന്ന് പട്ടം കേന്ദ്രിയ വിദ്യാലയത്തില്‍ ഫിറ്റ് ഇന്ത്യ സ്കൂള്‍ വാരാചരണം 2022 സംഘടിപ്പിച്ചു. ഉപന്യാസ മത്സരം, സംവാദം, ക്വിസ്, യോഗ, മെഡിറ്റേഷന്‍, എയറോബിക്സ്, സൂമ്പാ തുടങ്ങി ഒരാഴ്ചത്തെ പരിപാടികളാണ് നടന്നത്.
സായ് എല്‍എന്‍സിപിഇ പ്രിന്‍സിപ്പലും പ്രാദേശിക മേധാവിയുമായ ഡോ. ജി കിഷോര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കായിക ക്ഷമത, കായിക മേഖലയുടെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഫിറ്റ് ഇന്ത്യ വാരാചരണത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: