Categories: Kerala

മതഭീകരവാദത്തിന്റെ രാക്ഷസീയമായ മുഖമാണ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; എസ്ഡിപിഐയുടെ മറവില്‍ പിഎഫ്‌ഐ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്

പോപ്പുലര്‍ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവര്‍ത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്തിന്റെ കൊലപാതകത്തിലൂടെയാണ്.

Published by

ആലപ്പുഴ :മതഭീകരവാദത്തിന്റെ ഏറ്റവും രാക്ഷസീയമായ മുഖമാണ് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതത്തിലൂടെ ലോകം കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എസ്ഡിപിഐയുടെ പേരില്‍ പിഎഫ്‌ഐയാണ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ബലിദാന ദിനത്തോടനുബന്ധിച്ച് ആലപ്പുഴയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പോപ്പുലര്‍ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവര്‍ത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്ത് ശ്രീനിവാസന്റെ അടക്കമുള്ളവരുടെ കൊലപാതകങ്ങളിലൂടെയാണ്. രഞ്ജിത്തിന്റെ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷമായി എന്നുള്ളത് നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. രഞ്ജിത്തിന്റെ സാമിപ്യം ഇവിടെയുണ്ട് എന്ന് എല്ലാവരും കരുതുന്നു.

പോപ്പുലര്‍ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവര്‍ത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്തിന്റെ കൊലപാതകത്തിലൂടെയാണ്. മതഭീകരവാദം എത്രമാത്രം ക്രൂരമായ രീതിയിലാണ് കേരളത്തില്‍ നടന്നതെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകങ്ങള്‍. അന്വേഷണ ഏജന്‍സികളെ കണ്ണുതുറപ്പിക്കാനും ശക്തമായ ഇടപെടലുകള്‍ നടത്താനും ആലപ്പുഴയിലെ കൊലപാതകങ്ങള്‍ വഴി തുറന്നു.

എസ്ഡിപിഐയുടെ പേരില്‍ നടന്ന പ്രകടനങ്ങള്‍ക്ക് പിഎഫ്ഐയാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എസ്ഡിപിഐയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ കേരളം ഭരിക്കുന്ന സിപിഎമ്മും ഔദ്യോഗിക പ്രതിപക്ഷമായിട്ടുള്ള യുഡിഎഫും നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ സംഘടനകളോട് ഇപ്പോഴും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. എസ്ഡിപിഐയുടെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളാ പോലീസോ, കേരളത്തിന്റെ അന്വേഷണ ഏജന്‍സികളോ ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ തയ്യാറല്ല. അവര്‍ക്ക് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മടിയാണ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഒരു നിരോധിത മതഭീകരവാദ സംഘടനയ്‌ക്ക് കേരളത്തില്‍ മാത്രമാണ് ഇതേപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക