തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയത് ആസൂത്രിതമായ നീക്കമെന്ന് തെളിവുകള്‍. തട്ടിപ്പിന്റെ ഇടനിലക്കാരിയും മുഖ്യപ്രതിയുമായ ദിവ്യ നായരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് അറിഞ്ഞത്.
29 പേരില്‍നിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടി എന്നത് ദിവ്യ നായരുടെ ഡയറിയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുള്ളത്. ദിവ്യ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്കാന് മുന്നോട്ടു വരുന്നതായാണ് റിപ്പോര്‍ട്ട്. വിവിധ സ്റ്റേഷനുകളിലായാകും പരാതി ഫയല്‍ ചെയ്യുക. നിലവില്‍ വെഞ്ഞാറമൂട്, കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആര്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പൂജപ്പുര പോലീസ് അന്വേഷിക്കുന്നത്. വെഞ്ഞാറമ്മൂട് പോലീസ് ദിവ്യയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.
ദിവ്യയും ഭര്‍ത്താവ് ഭര്‍ത്താവ് രാജേഷ്, പ്രേംകുമാര്‍, ശ്യാംലാല്‍, ടൈറ്റാനിയം ജനറല്‍ മാനേജര്‍(ലീഗല്‍) ശശികുമാരന് തമ്പി ഉള്‍പ്പെടെ മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണ്.
കെമിസ്റ്റ് തസ്തികയില്‍ സ്ഥിരം ജോലി ഉറപ്പ് നല്കി 2020ല്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പിരപ്പന്‍കോട് സ്വദേശിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞമാസം 22ന് വെഞ്ഞാറമൂട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് 10ലക്ഷം രൂപ തട്ടിയെന്ന കോട്ടയ്ക്കകം സ്വദേശിനിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത വിവരം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് വെഞ്ഞാറമൂട് പോലീസ് അന്വേഷണം വേഗത്തിലാക്കുകയായിരുന്നു.
ടൈറ്റാനിയത്തില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ദിവ്യ സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും താത്പ്പര്യം അറിയിക്കുന്നവര്‍ക്ക് പണം നല്കിയാല് ജോലി നല്‍കാമെന്ന് പേഴ്സണലായി മേസേജ് അയച്ച് ഇവരെ തട്ടിപ്പിനിരയാക്കുകയാണ് പതിവ്. ശ്യാംലാലാണ് പണം വാങ്ങി ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ചിരുന്നത്. ടൈറ്റാനിയത്തില്‍ ഇന്റര്‍വ്യൂനായി എത്തിയവരെ വിശ്വസിപ്പിക്കാന്‍ വേണ്ടതെല്ലാം ശശികുമാരന് തമ്പി ചെയ്തെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: