ന്യൂദല്‍ഹി : ഗൂജറാത്ത് ഗോധ്ര കലാപക്കേസുമായി ബന്ധപ്പെട്ട പ്രതികളെ മോചിപ്പിച്ചതിനെതിരെ ബില്‍ക്കിസ് ബാനു നല്കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കേസിലെ 11 പ്രതികളേയും വിട്ടയച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടി ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.
എന്നാല്‍ വിഷയത്തിലെ ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട് ശരിവെച്ച് സുപ്രീംകോടതി ബില്‍കിസ് ബാനുവിന്റെ ഹര്‍ജി തള്ളുകയായിരുന്നു. 2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് പ്രതികള്‍ 15 വര്‍ഷം ജയിലില്‍ കിടന്നെന്നും ശിക്ഷാകാലാധി പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ സുപ്രീംകോടതിയെ സമീപിക്കുകയും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. 1992ലെ റെമിഷന് നിയമ പ്രകാരമാണ് ഇവരെ സര്‍ക്കാര്‍ വിട്ടയച്ചത്. എന്നാല്‍ പ്രതികള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയെന്നും, സുപ്രീംകോടിതിവിധി പുന പരിശോധിക്കണമെന്നുമാണ് ബില്‍കിസ് ബാനു ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: