Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകള്‍; കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമെന്നും ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവ് ബേല താര്‍

ഇന്നുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വ ധ്വംസനങ്ങള്‍ക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസം ലോകനേതാക്കള്‍ ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2022, 12:52 pm IST
in Kerala

തിരുവനന്തപുരം: കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നും വ്യക്തമാക്കി പ്രശസ്ത ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍. 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സംസ്ഥാന സര്‍ക്കാര്‍ സമ്മാനിച്ചത്  ബേല താറിനാണ്. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനാണ് കഴിഞ്ഞദിവസം പുരസ്‌കാരം സമ്മാനിച്ചത്.

‘ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം. കമ്മ്യൂണിസത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച എന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസ്സുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളില്‍ തിരിഞ്ഞുനടക്കാന്‍ പഠിച്ചത്. ഇന്നുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വ ധ്വംസനങ്ങള്‍ക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസം ലോകനേതാക്കള്‍ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാര്‍ക്‌സിസവും എന്താണ് തിരിച്ചറിയാത്തവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ലെന്നും  അദ്ദേഹം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കമ്മ്യൂണിസത്തെ ഇത്രയും ശക്തമായി എതിര്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ‘കമ്മ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ നിങ്ങള്‍ക്കറിയാമോ എനിക്കറിയില്ല. ചൈനയുടെ പേര് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ, ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്‌ട്രീ!യ പാര്‍ട്ടിയുടെ ബാനറില്‍ കമ്മ്യൂണിസം ഉണ്ടെന്ന് കരുതി ഭരണത്തില്‍ ആ തഴമ്പില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് കാരണം മുതലാളിത്തമാണെന്ന് ഞാന്‍ പറയും. കമ്മ്യൂണിസത്തിലൂടെ തകര്‍ന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിരതന്നെ നമുക്ക് മുന്നിലില്ലേ. പോളണ്ട്, ഹംഗറി, ഈസ്റ്റ് ജര്‍മനി, റഷ്യ; സോഷ്യലിസത്തില്‍ കെട്ടിപ്പൊക്കിയ യുഎസ്എസ്ആറിന്റെ ഗതി എന്തായി.

പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണ്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം പുരോഗമിച്ചപ്പോഴും പോളണ്ട് മാത്രം പുരോഗമിച്ചില്ല. എന്തുകൊണ്ട് ഇന്ന് ഇവിടെയുള്ള ചെറുപ്പക്കാര്‍ കൂടുതലും തൊഴില്‍തേടി പോകുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. റുമേനിയയില്‍ പട്ടിണിയും തൊഴിലില്ലായ്‌മയും കാരണം പെണ്‍കുട്ടികള്‍ വ്യഭിചരിക്കാന്‍ വേണ്ടി ഹംഗറി അടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ ആവേശമായിരുന്ന വെനിസ്വേലയുടെയും ക്യൂബയുടെയും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. കമ്മ്യൂണിസത്തിന്റെ ഒപ്പം വരുന്നതാണ് ഏകാധിപത്യം. സ്റ്റാലിന്‍മുതല്‍ കിം ജോങ് ഉന്‍വരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികള്‍. ഭരണം നേടിയെടുക്കാന്‍ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാല്‍ വിശ്വാസദര്‍ശനങ്ങള്‍ നിഷ്‌കാസനം ചെയ്തും പദ്ധതികള്‍ നടപ്പിലാക്കിയ കമ്മ്യൂണിസത്തിന്റെ വളര്‍ച്ച ചരിത്രത്തിലെ കറുത്ത ഏടാണ്’.

കമ്മ്യൂണിസത്തെ വെറുക്കുന്ന താങ്കള്‍ എന്തുകൊണ്ട് ഇടത് സര്‍ക്കാര്‍ സമ്മാനിക്കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നിരസിച്ചില്ല എന്ന ചോദ്യത്തിന്, എന്റെ രാഷ്‌ട്രീയത്തിനല്ല, സിനിമകള്‍ക്കാണ് പുരസ്‌കാരം നല്‍കിയതെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു മറുപടി. ‘എന്റെ രാഷ്‌ട്രീയം ഈ സര്‍ക്കാര്‍ അംഗീകരിച്ചതുകൊണ്ടാണല്ലോ പുരസ്‌കാരം നല്‍കുന്നത്. വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അംഗീകരിക്കുമ്പോഴാണ് നാട് സ്വതന്ത്രമാണെന്ന് ജനത്തിന് അനുഭവപ്പെടുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് കീഴില്‍ ഇത്തരം ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് സന്തോഷമുണ്ട്. ഇവിടെ വിമര്‍ശനത്തിനും പ്രതിഷേധങ്ങള്‍ക്കും വിലക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുരസ്‌കാരം സ്വീകരിക്കാന്‍ അവശതയിലും താനെത്തിയതെന്നും അഭിമുഖത്തില്‍ താര്‍ വ്യക്തമാക്കി.

Tags: സംവിധായകന്‍communalism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം.ഷാജിയുടെ കണ്ടെത്തല്‍ കണ്ടോ വെള്ളാപ്പള്ളി പറഞ്ഞത് അപരമതവിദ്വേഷവും ഷാജിയുടേത് സ്വന്തം മതസ്നേഹവുമെന്ന്

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

Kerala

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചാല്‍ മതേതരത്വം, ഭൂരിപക്ഷം ഒന്നിച്ചാല്‍ വര്‍ഗീയത: കെ. സുരേന്ദ്രന്‍

മലപ്പുറം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാരിസ് മുതൂര്‍ (നടുവില്‍)
Kerala

മോനെ ഹാരിസേ, കൊള്ളാലോ പൂതി ? ഒരു ഹിന്ദു നേതാവിന്റെ മുഖത്ത് കരി ഓയിൽ ഒഴിപ്പിക്കാനുള്ള ധൈര്യമുണ്ട് അല്ലേ ?:ശശികല ടീച്ചര്‍

Kerala

വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവ് : പിണറായി വിജയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.