ന്യൂദല്‍ഹി: തപാല്‍ വകുപ്പിന്റെ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആധുനികവല്‍ക്കരണം പദ്ധതി 2.0, എട്ട് വര്‍ഷത്തേക്ക് 5785 കോടി രൂപ അടങ്കല്‍ തുകയ്ക്ക് സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആധുനികവല്‍ക്കരണം പദ്ധതി 2.0 ല്‍, വിവിധ ആപ്ലിക്കേഷനുകള്‍, ഇന്റലിജന്റ് പ്ലാറ്റ്ഫോമുകള്, പരസ്പരബന്ധിതമായ മേഖലകള്‍ എന്നിവ സംയോജിപ്പിച്ചിരിക്കുന്നു.
ഇത് ഒന്നിലധികം ഡെലിവറി ചാനലുകളിലൂടെ തപാല്‍ വകുപ്പിന്റെ സാമ്പത്തിക സേവനങ്ങളുടെ സമഗ്രവും സംയോജിതവുമായ വിവരങ്ങള്‍ അതിന്റെ പങ്കാളികള്‍ക്ക് നല്കുന്നു. ഇന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ഹ് ചൗഹാന് ഈ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: