തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കുന്നതിന് 31.92 ലക്ഷം രൂപ ചെലവഴിച്ചെന്ന് വിവരാവകാശരേഖ. കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്. പ്രാണകുമാറാണ് വിവരാവകാശപ്രകാരം വിവരം തേടിയത്.
ടൂറിസം ഡയറക്ടറേറ്റാണ് മറുപടി നല്‍കിയിരിക്കുന്നത്. കുളത്തിന്റെ നവീകരണത്തിനായി 18,06,798 രൂപ ചെലവായി. റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനും വേണ്ടി 7,92,433 രൂപ ചെലവായി.
ഇതിന് പുറമെ കൂളത്തിന്റെ വാര്‍ഷിക മെയിന്റനന്‍സിനായി ആറ് ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ ക്ലിഫ് ഹൗസിലെ ലിഫ്റ്റ് നിര്‍മ്മാണത്തിന് 25.50 ലക്ഷവും കാലിത്തൊഴുത്തിന് 42.90 ലക്ഷവുമാണ് ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: