ന്യൂദല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് കേരളം ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിലെ അപകടം ഒഴിവാക്കി സുരക്ഷ ഒരുക്കുന്നതിനായാണ് കേന്ദ്രം കേരളത്തോട് മറുപടി തേടിയത്. എന്നാല്‍ ഒമ്പത് മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും മറുപടി ഒന്നുമുണ്ടായിട്ടില്ല.
കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് രൂപൂകരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശത്തുമായി സുരക്ഷിത മേഖല നിര്‍മിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനായി സമിപത്തെ ഭൂമി എറ്റെടുത്ത് നിരപ്പാക്കി നല്കാന് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്.
എന്നാല്‍ നിര്‍ദ്ദേശം നല്കി ഒമ്പത് മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതിനാല്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം റണ്‍വേയുടെ നീളം വെട്ടികുറച്ചാല്‍ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധിക്കില്ല. ഇത് പ്രവാസികളേയാണ് പ്രതികൂലമായി ബാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: