തിരുവനന്തപുരം : തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ സ്ത്രീയെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു(50) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന രാജേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും പേരൂർക്കട വഴയിലയില്‍ ഒരുമിച്ചാണ് താമസിച്ചിരുന്ന്. ഭാര്യയും കുട്ടികളുമുള്ള രാജേഷ് കഴിഞ്ഞ 12 വർഷമായി സിന്ധുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയുമായിരുന്നു. എന്നാല്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്.
രാജേഷിന്റെ സ്വത്തും പണവും സിന്ധു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ഇയാള്‍ ആരോപണവും ഉന്നയിച്ചിരുന്നു. തര്‍ക്കം കടുത്തതോടെ രാജേഷ് മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. സ്വത്ത് തര്‍ക്കം വീണ്ടും ഉടലെടുത്തതാണ് രാജേഷിനെ കൊലപാതകത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടന്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: