Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാലാഖയ്‌ക്കു മേല്‍ മെസിഹ; 89,000 കാണികളെ സാക്ഷിനിര്‍ത്തി മെസി മറികടന്നത് നിരവധി നേട്ടങ്ങൾ

ക്രൊയേഷ്യക്കെതിരായ കളിയില്‍ പെനല്‍റ്റിയിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോളടിച്ചപ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം അഞ്ചായി. അസിസ്റ്റുകളുടെ എണ്ണം മൂന്ന്. ഒരു കളിയില്‍ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കില്‍ ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 15, 2022, 10:23 am IST
in Football

ലോക കിരീടമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ലയണല്‍ മെസി എന്ന മെസിഹ ഒരു ചുവടു കൂടി മുന്നേറിയപ്പോള്‍ തകര്‍ന്നുവീണത് തന്റെ മുന്‍ഗാമി ഗ്രബിയേല്‍ മാലാഖ എന്നു ലോകം വിളിച്ച ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റിക്കാര്‍ഡുകള്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏകദേശം 89,000 കാണികളെ സാക്ഷിനിര്‍ത്തി ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് മെസി നിരവധി നേട്ടങ്ങള്‍ മറികടന്നത്.

ക്രൊയേഷ്യക്കെതിരായ കളിയില്‍ പെനല്‍റ്റിയിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോളടിച്ചപ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം അഞ്ചായി. അസിസ്റ്റുകളുടെ എണ്ണം മൂന്ന്. ഒരു കളിയില്‍ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കില്‍ ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി. 2006ല്‍ സെര്‍ബിയയ്‌ക്കെതിരെയും ഈ ലോകകപ്പില്‍ മെക്സിക്കോ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെയും മെസി ഗോളും അസിസ്റ്റും നേടി.

ക്രൊയേഷ്യക്കെതിരായ ഗോളോടെ ലോകകപ്പിലെ മെസിയുടെ ഗോള്‍ നേട്ടം 11. അര്‍ജന്റീനയ്‌ക്കായി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡും ഇനി മെസിയുടെ പേരില്‍. ബാറ്റിസ്റ്റ്യൂട്ടയെ (10) മറികടന്നു. ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവുമധികം ഗോള്‍ നേടിയതും അസിസ്റ്റ് നല്‍കിയതും കൂടുതല്‍ ഷോട്ടുതിര്‍ത്തതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും മെസി. നേടിയ അഞ്ച് ഗോളില്‍ മൂന്നും പെനല്‍റ്റിയിലൂടെ. ഫൈനലിലും പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയാല്‍ റിക്കാര്‍ഡ് സ്വന്തമാക്കാം. ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ പെനല്‍റ്റിയിലൂടെ നേടുന്ന താരമാകും. 1966-ല്‍ പോര്‍ച്ചുഗലിന്റെ യൂസേബിയോയും 1978-ല്‍ നെതര്‍ലന്‍ഡ്സിന്റെ റെന്‍സെന്‍ബ്രിങ്കുമാണ് ഇത് നേരത്തേ സ്വന്തമാക്കിയവര്‍.

തീര്‍ന്നില്ല മെസിയുടെ നേട്ടങ്ങള്‍. കൂടുതല്‍ ലോകകപ്പ് മത്സരം കളിച്ച ജര്‍മനിയുടെ മുന്‍ ഇതിഹാസ താരം ലോതര്‍ മത്തേയൂസിന്റെ റിക്കാര്‍ഡിനൊപ്പവുമെത്തി (25 മത്സരങ്ങള്‍). ഫൈനലില്‍ കളിക്കാനിറങ്ങുന്നതോടെ ഈ റിക്കാര്‍ഡും മെസിക്ക് സ്വന്തം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടിയതും മെസിയാണ്. ഇത്തവണത്തെ നാലെണ്ണമുള്‍പ്പെടെ പത്ത്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡോയുടെ റിക്കാര്‍ഡിനൊപ്പവുമെത്തി (13 മത്സരങ്ങള്‍).

Tags: footballലയണല്‍ മെസിഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കിരീടനേട്ടം ആഘോഷിക്കുന്ന പിഎസ്ജി ടീം അംഗങ്ങള്‍
Football

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ പിഎസ്ജി തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.