കൊല്ലം: കൊല്ലം ബൈപാസില്‍ മങ്ങാട് ശ്രീശങ്കരാനാരായണ മൂര്‍ത്തി ക്ഷേത്രത്തിന് 965 മീറ്റര്‍ മാറി ഗതാഗത സൗകര്യത്തോടു കൂടിയ അടിപ്പാത നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതലഗതാഗത ദേശീയറോഡ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി എന്‍.കെ. പ്രേമചന്ദ്രന് എംപിയെ അറിയിച്ചു.
പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷിതമായും സൗകര്യപ്രദമായും അമ്പലത്തില്‍ എത്തുവാന്‍ അടിപ്പാതയില്‍ നിന്നും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുവാനും നിര്‍ദ്ദേശമുണ്ട്. നിലവില്‍ രണ്ട് വരിപ്പാതയുളള ബൈപാസ് 6 വരിപ്പാതയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്നും പദ്ധതിയുടെ ഭാഗമായാണ് അടിപ്പാത വിയുഎസ് നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. ക്ഷേത്രത്തിലേയ്ക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്കും പ്രദേശത്തെ പൊതുജനങ്ങള്‍ക്കും സൗകര്യപ്രദമായ തരത്തില്‍ അടിപ്പാതയും സര്‍വ്വീസ് റോഡും നിര്‍മ്മിക്കണമെന്ന ആവശ്യമാണ് പരിഗണിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: