ന്യൂദല്‍ഹി: അരുണാചലിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മുമ്പ് വ്യോമമാര്‍ഗവും ചൈന പ്രകോപനം സൃഷ്ടിച്ചെന്ന് സൈനിക വൃത്തങ്ങള്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനീസ് ഡ്രോണുകള്‍ അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമം നടത്തി. രണ്ടിലധികം തവണ ഇത്തരത്തില്‍ ശ്രമമുണ്ടായി. എന്നാല്‍ വ്യോമസേനയുടെ ജെറ്റുകള്‍ ഈ ശ്രമം പരാജയപ്പെടുത്തിയെന്നാണ് വിവരം.
കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്തിന് നേരെ ആക്രമണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ചൈനയെന്ന് എന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് നിരീക്ഷണ ഡ്രോണുകൾ അയച്ചിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം, സൈനിക വിമാനങ്ങളുടെ സഹായത്തോടെ ഇവയെ തുരത്തി. സുഖോയ് സു-30 എംകെഐ വിമാനങ്ങൾ ഉപയോഗിച്ചാണ് ഡ്രോണുകളെ പ്രതിരോധിച്ചത്.
യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് ഡ്രോണുകൾ പ്രവേശിക്കുന്നത് പ്രശ്നമല്ല. എന്നാലത് രാജ്യാതിർത്തിയിലേക്ക് പ്രവേശിച്ചാൽ പ്രതിരോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘർഷത്തെ തുടർന്ന് യഥാർത്ഥ നിയന്ത്രണ രേഖയിൽ അതീവ ജാഗ്രതയിലാണ് സൈന്യം. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: