തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങള്‍ക്കെതിരായ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനനിന്നും മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം.
മുസ്ലിംലീഗിന്റെ ഭീഷണിക്ക് വഴങ്ങിയാണ് കോണ്‍ഗ്രസിന്റെ ഈ യൂടേണ്‍. കോണ്‍ഗ്രസ് പൂര്‍ണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: