Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിരപേക്ഷം, നിരാക്ഷേപം, നിക്ഷേപം

മതേതരത്വം പറയുന്ന സര്‍ക്കാരുകള്‍ക്ക് ഏതുകാര്യം ചെയ്യുമ്പോഴും അതിന് മതത്തിന്റെ പരിഗണന ഇല്ലാതെ സാധിക്കുന്നില്ല എന്നു വരുമ്പോള്‍ അപകടം പലമടങ്ങ് കൂടുന്നു. ഭരണകൂടം മാത്രമല്ല, വ്യക്തികളും മതേതര രാജ്യത്ത് 'ഇതര മതങ്ങളെക്കുറിച്ച്, ഇതര മതസ്ഥരെ'ക്കുറിച്ച് അനുകൂലിച്ചോ എതിര്‍ത്തോ ചിന്തിക്കാതെ ഒന്നും ചെയ്യുന്നില്ല എന്ന അവസ്ഥ ഉണ്ടാകുന്നു. സര്‍ക്കാരുകള്‍ ചെയ്യുന്ന എന്തും എങ്ങനെ ഓരോ മതവിഭാഗങ്ങള്‍ക്കും ബാധിക്കുന്നു എന്ന ചര്‍ച്ചയാണ് ഇന്ന് ആദ്യം നടക്കുന്നത്. ഇത് സര്‍ക്കാരുകള്‍ അതിന്റെ മതനിരപേക്ഷ നിലപാട് മറന്ന് മതപക്ഷം പിടിക്കുമ്പോഴാണല്ലോ.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 11, 2022, 11:29 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

‘നിരപേക്ഷം’ എന്ന വാക്ക് അക്ഷരം തെറ്റിയാല്‍, അല്ല, മാറിയാല്‍ ‘നിരോക്ഷപ’മാകും. ചെറുമാറ്റങ്ങള്‍ വരുത്തിയാല്‍ ‘നിക്ഷേപം’ ആവും. തമ്മില്‍ ഏറെ അര്‍ത്ഥഭേദമുള്ള വാക്കുകള്‍.

‘നിരപേക്ഷം’ എന്നാല്‍ സ്വതന്ത്രമായ, മറ്റൊന്നിനേയും ആശ്രയിക്കാത്ത, ആസക്തിയോ ഫലേച്ഛയോ ഇല്ലാതെ എന്ന് അര്‍ത്ഥം. നിര്‍- അപേക്ഷം എന്നാണ് വാക്കിന്റെ വിഗ്രഹം. ‘ആക്ഷേപം’ എന്നവാക്കിനര്‍ത്ഥം കുറ്റം. പരിഹാസം, നിന്ദ, വിരോധം എന്നും അര്‍ത്ഥം സന്ദര്‍ഭത്തിന് അനുസരിച്ച് പറയാം. ‘നിരാക്ഷേപം’ എന്നാകുമ്പോള്‍ മേല്‍പ്പറഞ്ഞവയില്ലാതെ എന്നര്‍ത്ഥം. ‘നിക്ഷേപം’ എന്നാല്‍ നിധിയെന്നാണ് അര്‍ത്ഥം; സൂക്ഷിച്ചുവെച്ചിട്ടുള്ള ധനമോ വിലപ്പെട്ട വസ്തുവോ.

‘മതനിരപേക്ഷമാകുക’ എന്നതാണ് ശരി, ‘മതേതര’മാകുന്നതിനേക്കാള്‍. മത നിരപേക്ഷമാണല്ലോ ‘സെക്യുലറിസം’ എന്ന വാക്കിന് ശരിയായി പറയാവുന്ന അര്‍ത്ഥയുക്തമായവാക്ക്. പിന്നെയെന്തുകൊണ്ട് ‘മതേതരത്വം’ എന്ന് പറഞ്ഞുപോരുന്നു, പറഞ്ഞ് പരത്തുന്നു. മതമുണ്ടെന്നും ഇതരമതങ്ങളുണ്ടെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയിക്കലല്ലേ അത്. പകരം ‘നിരപേക്ഷമായി’ മതത്തെ കാണുന്ന തരത്തില്‍ സെക്യുലറിസം പറയുന്നതിനെന്താണ്, ആരാണ് തടസം. വാക്കുകള്‍ക്ക് അവ വഹിക്കുന്ന അര്‍ത്ഥവും ദ്യോതിപ്പിക്കുന്ന അര്‍ത്ഥവും ധ്വനിപ്പിക്കുന്ന അര്‍ത്ഥവും അവ ആശയരൂപത്തിലും വസ്തുരൂപത്തിലും വിനിയോഗിക്കുന്നവരില്‍ ഉണ്ടാക്കുന്ന അര്‍ത്ഥവും വിവിധങ്ങളായിരിക്കും. അത് സാഹചര്യം, സ്ഥലം, ഭാഷ, വ്യക്തികള്‍ എന്നിങ്ങനെ വേറിട്ട് വേറിട്ട് നില്‍ക്കും. അതിസൂക്ഷ്മ ചിന്തയിലും വിശകലനത്തിലും അത് ഏറെ കൗതുകകരമാണ്.

‘ത്രിശങ്കുസ്വര്‍ഗം’ എന്ന പ്രയോഗമുണ്ടല്ലോ? അതിന്റെ കഥയിങ്ങനെ. സൂര്യവംശരാജാവായ ത്രിശങ്കു, പ്രസിദ്ധനായ ഹരിശ്ചന്ദ്ര രാജാവിന്റെ അച്ഛനായിരുന്നു. ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന് ആഗ്രഹം ജനിച്ച ത്രിശങ്കു, അതിനായി യാഗം നടത്താന്‍ തീരുമാനിച്ചു. യാഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ ധര്‍മ്മഗുരുവായ വസിഷ്ഠമഹര്‍ഷി തയാറായില്ല. ത്രിശങ്കു ഉടന്‍ വിശ്വാമിത്ര മഹര്‍ഷിയെ സമീപിച്ചു. വിശ്വാമിത്രന്‍ ത്രിശങ്കുവിനെ ഉടലോടെ സ്വര്‍ഗത്തിലേക്കയച്ചു. പക്ഷേ ദേവന്മാര്‍ സ്വീകരിച്ചില്ല. അവര്‍ ഭൂമിയിലേക്ക് തിരിച്ചയച്ചു. വിശ്വാമിത്രന്‍ തപശ്ശക്തിയാല്‍ മൂന്നാം ലോകമുണ്ടാക്കിക്കൊടുത്ത് അവിടെ സ്വര്‍ഗമായി വിധിച്ച് ത്രിശങ്കുവിന് നല്‍കി. അങ്ങനെ ത്രിശങ്കുസ്വര്‍ഗമുണ്ടായി. ഇല്ലാത്ത സ്വര്‍ഗത്തില്‍ ആത്മാവും ദേഹവുമുണ്ടായിട്ടും അന്യനായി, അനാഥനായി, കൂട്ടാരുമില്ലാതെ ഒരു ആശയമായി ത്രിശങ്കുവും സ്വര്‍ഗവും നമുക്കിടയില്‍ നിലനില്‍ക്കുന്നു, പുരാണകഥയിലൂടെ. അറിയില്ല, എന്നെങ്കിലും അങ്ങനെയൊരു ലോകം കണ്ടെത്തുമോ എന്ന്. അത് ഒരു അന്യഗ്രഹമാണെന്ന് നാളെ ശാസ്ത്രം കണ്ടുപിടിച്ചുകൂടെന്നൊന്നുമില്ല. കാരണം, പൂര്‍വകാലത്തെ സങ്കല്‍പ്പങ്ങളോ യാഥാര്‍ത്ഥ്യങ്ങളോ ആയിപ്പോലും ചില പുരാണ കഥകള്‍ വായിച്ചാല്‍ വിസ്മയിച്ചുപോകും. അതിനെക്കുറിച്ച് യുക്തിവാദികളും ശാസ്ത്രവാദികളും ചര്‍ച്ച നടത്തിത്തീരുമാനിക്കട്ടെ.

ഇനി മറ്റൊരു കഥ. ഉടലോടെ സ്വര്‍ഗത്തില്‍ പോകണമെന്ന് ഒരു രാജാവിന് മോഹം. ധര്‍മ്മഗുരുവായ സംന്യാസിയെ സമീപിച്ചു. സംന്യാസി തികച്ചും അസംഭവ്യമായ, തന്നെക്കൊണ്ട് കഴിയാത്ത ആ കാര്യത്തില്‍ രാജാവിനെ നിരുത്സാഹപ്പെടുത്തി. പക്ഷേ രാജാവ് വിടുന്നില്ല. സഹികെട്ട്, സംന്യാസി രാജാവിനോട് പറഞ്ഞു, ”കാലത്ത് ഉണരുമ്പോള്‍ എന്ന് നീ നിന്റെ മെതിയടികളെക്കുറിച്ച് ഓര്‍ക്കുന്നില്ലയോ അന്ന് നീ എന്റെ അടുത്തുവരിക. ഞാന്‍ നിന്നെ സ്വര്‍ഗത്തിലേക്കയക്കാം.” ആ രാജാവിന് മരിച്ച്, ഉടല്‍ ഇല്ലാതെ ആത്മാവ് സ്വര്‍ഗത്തിലോ നരകത്തിലോ പോകുംവരെ മെതിയടി ഓര്‍മ്മിക്കാതെ ദിവസം തുടങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

അതേപോലെയാണ് ഈ മേതതരത്വത്തിന്റെ കാര്യവും. മത നിരപേക്ഷമായ ഭരണ സംവിധാനത്തെക്കുറിച്ചാണ് സ്റ്റേറ്റ് സെക്യൂലര്‍ ആയിരിക്കണം എന്ന് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ സുബുദ്ധികള്‍ ചിന്തിച്ചത്. ഭരണം മതകാര്യങ്ങളില്‍ ഇടപെടാത്ത, ഭരണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന, ഭരണഘടനാപ്രകാരമുള്ള ക്രമങ്ങള്‍ ദീക്ഷിച്ച് നടപ്പാക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച്. അതിന് വ്യക്തമായ രൂപരേഖയും ഉണ്ടാക്കി. നിയമ നിര്‍മാണവും അതിന്റെ നിര്‍വഹണവും അതിലെ നീതി-നിയമ നിരീക്ഷണവുമായി വിവിധ ക്രമങ്ങളുമുണ്ടാക്കി. പക്ഷേ, ഈ ‘നിരപേക്ഷത’ ‘നിരാക്ഷേപം’ ആയിരിക്കണമെന്ന കാര്യത്തില്‍ നിര്‍വഹണ വിഭാഗത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ന് ഏറെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. എന്നല്ല, മതനിരപേക്ഷതയെ മതേതരത്വത്തിന്റെ ഉടുപ്പിടുവിച്ച് ചിലര്‍, എന്നല്ല പലരും നടത്തുന്ന നേട്ടത്തിനുള്ള ‘നിക്ഷേപ’ങ്ങള്‍ അപകടത്തിലേക്ക് ജനതയെ കൂട്ടുകയാണ് എന്ന് നിരീക്ഷിക്കേണ്ടിവരുന്നു.

മതങ്ങള്‍ക്ക് മദമിളക്കാന്‍ ഭരണസംവിധാനങ്ങളും അവ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ കക്ഷികളും ഇന്ന് മത്സരിക്കുന്നതുപോലെ തോന്നും. മതങ്ങളെയും മതങ്ങളുടെ പേരിലുള്ള സംഘടനകളെയും അവരുടെ വഴിക്ക് വിടുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ഭരണഘടനാധിഷ്ഠിതമായ സംവിധാനക്രമങ്ങളിലൂടെ നിരീക്ഷിച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന വ്യവസ്ഥയുണ്ടായാല്‍ തീരുന്നതേയുള്ളു ഈ പല വിഷയങ്ങളും. അതായത്, മതത്തെ ആക്ഷേപമുണ്ടാകുന്ന തരത്തില്‍ വളര്‍ത്താനും വരട്ടാനും ഭരണകൂടം ശ്രമിക്കേണ്ട എന്നു വന്നാല്‍മതി. അതേസമയം, ഭരണഘടനാ വിരുദ്ധമായി, അല്ലെങ്കില്‍ ഭരണഘടനാനുസൃതമുള്ള ഭരണ സംവിധാനങ്ങള്‍ സൃഷ്ടിച്ച നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നുവന്നാല്‍, ഏതു മതത്തിനെതിരേയും അവയുടെ വിശ്വാസികള്‍ക്കെതിരേയും ചട്ടപ്രകാരമുള്ള പരമാവധി നടപടികള്‍ക്ക് ഒട്ടും മടിക്കാതിരിക്കുകയും വേണം.

ഇവിടെയാണ് ഈ കാര്യത്തില്‍ ‘നിക്ഷേപ’ങ്ങളില്‍നിന്ന് ഭരണവും സംവിധാനവും ഒഴിഞ്ഞു നില്‍ക്കേണ്ടതിന്റെ ആവശ്യകത വരുന്നത്. മതങ്ങളില്‍, മത വിശ്വാസികളില്‍ മത സംഘടനകളില്‍ സര്‍ക്കാരുകള്‍ ‘നിക്ഷേപം’ നടത്തരുത്. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കരുത്തിന്റെ അടിസ്ഥാനത്തിലാണ്. ആ കരുത്ത് നിശ്ചയിക്കുന്നത് ജനപിന്തുണയുടെ അടിസ്ഥാനത്തിലും. ജനപിന്തുണ രാഷ്‌ട്രീയ കാഴ്ചപ്പാടിലാണ് അളക്കപ്പെടുന്നത്. അതിനാല്‍ ‘രാഷ്‌ട്രീയ നിക്ഷേപം’ അനിവാര്യമാണ് എന്ന തത്ത്വം പറയുകയും അത് ശരിയാണെന്ന് വാദിക്കുകയും ചെയ്യരുത്. അങ്ങനെ വന്നാല്‍ മതനിരപേക്ഷത എന്ന സെക്യുലറിസത്തിന് യുക്തിയില്ലാതാകും. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മതത്തില്‍ നിക്ഷേപിക്കുമ്പോഴാണ് അടിസ്ഥാനപരമായി ഈ അപകട വിഷയം വരുന്നത്.

മതേതരത്വം പറയുന്ന സര്‍ക്കാരുകള്‍ക്ക് ഏതുകാര്യം ചെയ്യുമ്പോഴും അതിന് മതത്തിന്റെ പരിഗണന ഇല്ലാതെ സാധിക്കുന്നില്ല എന്നു വരുമ്പോള്‍ അപകടം പലമടങ്ങ് കൂടുന്നു. ഭരണകൂടം മാത്രമല്ല, വ്യക്തികളും മതേതര രാജ്യത്ത് ‘ഇതര മതങ്ങളെക്കുറിച്ച്, ഇതര മതസ്ഥരെ’ക്കുറിച്ച് അനുകൂലിച്ചോ എതിര്‍ത്തോ ചിന്തിക്കാതെ ഒന്നും ചെയ്യുന്നില്ല എന്ന അവസ്ഥ ഉണ്ടാകുന്നു. സര്‍ക്കാരുകള്‍ ചെയ്യുന്ന എന്തും എങ്ങനെ ഓരോ മതവിഭാഗങ്ങള്‍ക്കും ബാധിക്കുന്നു എന്ന ചര്‍ച്ചയാണ് ഇന്ന് ആദ്യം നടക്കുന്നത്. ഇത് സര്‍ക്കാരുകള്‍ അതിന്റെ മതനിരപേക്ഷ നിലപാട് മറന്ന് മതപക്ഷം പിടിക്കുമ്പോഴാണല്ലോ.

മതത്തെ ഭരണകൂടം വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമല്ല, മതത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാരുകള്‍ അതിന്റെ രാഷ്‌ട്രീയ ആദര്‍ശ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ശ്രമിക്കുമ്പോഴും മതനിരപേക്ഷത ഇല്ലാതാകുന്നു. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്നതും അതുതന്നെ.

പക്ഷേ, മതനിരപേക്ഷതയ്‌ക്ക് വിരുദ്ധമായ ഈ പ്രവണത എവിടെ, എന്ന്, ആര് തുടങ്ങി എന്ന് പിന്നോട്ട് പിന്നോട്ട് അന്വേഷിച്ച് ചര്‍ച്ച നടത്തി പരസ്പരം കുറ്റപ്പെടുത്താനേ മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തയാറാകൂ എന്നിടത്താണ് ഈ രംഗത്ത് ഒരു മാറ്റവും അടുത്തെങ്ങും വരാനിടയില്ലെന്ന നിരാശയുണ്ടാവുന്നത്. വോട്ടുനേട്ടത്തിനുവേണ്ടി നടത്തുന്ന പ്രീണന നിക്ഷേപങ്ങളില്‍നിന്ന് ഇനിയൊരു തിരിച്ചുപോക്കിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയാറാകുമോ. എളുപ്പമല്ലതന്നെ. എന്നാല്‍, ഭരണകൂടത്തിന് നിശ്ചയിക്കാം. ഭരണഘടനയാണ് അടിത്തറ എന്ന കര്‍ശനനിഷ്ഠ കൈക്കൊള്ളാം. അപ്പോള്‍ മതം, മതസംഘടന, അവയുടെ നേതാക്കള്‍, അണികള്‍ തുടങ്ങിയവ മതത്തിന്റെ പേരിലോ ആഭിമുഖ്യത്തിലോ നടത്തുന്ന ഏത് ഭരണഘടനാ-നിയമ-ചട്ട ലംഘന പ്രവര്‍ത്തനങ്ങളിലും കര്‍ക്കശ നടപടികള്‍ സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാം. അതില്‍ കള്ളക്കളികള്‍ ഉണ്ടാകാതിരുന്നാല്‍ മതി.

ഭരണകൂടം മതനിരപേക്ഷമാകുന്നതും മതേതരമാകുന്നതും നേതാവിന്റെയോ ഭരണകര്‍ത്താവിന്റെയോ മതനിഷേധം വഴിയല്ല; അങ്ങനെയകരുത്. മറിച്ച് അവര്‍ ഒരുമതത്തിലും നിക്ഷേപവും നിഷേധവും നടത്താതെയാകണം. അത് സാധ്യമോ എന്നതാണ് ചോദ്യം, ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ ശ്രമിച്ചയാള്‍ മെതിയടി ഓര്‍മ്മിക്കാതിരിക്കാന്‍ ശ്രമിക്കുന്നതുപോലെയാകും അത്. പക്ഷേ, ഇവിടെയൊരു ത്രിശങ്കു സ്വര്‍ഗം ഉണ്ടാകുന്നുണ്ട്. മതത്തിന്റെ പേരില്‍ വാഗ്ദാനം ചെയ്ത കപട സ്വര്‍ഗ്ഗത്തിലേക്ക് എത്താനാവാത്ത വിശ്വാസികളുടെയും മതേതരമായ ഭരണ സംവിധാനം വാഗ്ദാനം ചെയ്തത് കാത്തിരിക്കുന്ന മതനിരപേക്ഷ വിശ്വാസികളുടേതുമായ സ്വര്‍ഗം. അതാണ് അപകടം. രണ്ടും ഉട്ടോപ്യന്‍ സങ്കല്‍പ്പങ്ങളാണ്. യുക്തിഭരിതമായ വിശ്വാസങ്ങള്‍ ഏതായാലും അത് തകര്‍ക്കപ്പെടുമ്പോഴുണ്ടാകാവുന്ന അസ്വസ്ഥതകള്‍ വേറെ. നിക്ഷേപങ്ങള്‍ ആരു നടത്തിയാലും അത് ദുരുദ്ദേശ്യത്തിലും ദുഷ്ടാവശ്യങ്ങള്‍ക്കുമാകുമ്പോഴുണ്ടാകുന്ന പ്രശ്നം വലിയ വലിയ അപകടങ്ങള്‍തന്നെ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

പിന്‍കുറിപ്പ്:

പ്രസിദ്ധ നര്‍ത്തകി മല്ലികാ സാരാഭായിയെ ചെറുതുരുത്തിയിലെ വിശ്വപ്രസിദ്ധമായ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലറായി പിണറായി സര്‍ക്കാര്‍ നിയോഗിച്ചു. നല്ലത്; കല വളരട്ടെ, കലാമണ്ഡലവും. ‘നമ്പര്‍വണ്‍ കേരള’ത്തില്‍നിന്ന് ആ സ്ഥാനത്തേക്ക് യോഗ്യരില്ലാതെവന്നാല്‍ എന്തുചെയ്യും? അതോ ‘കമ്യൂണിസ്റ്റുകാരായ 90 ശതമാനം കേരള ബുദ്ധിജീവികളില്‍’നിന്ന് ഇതിന് യോഗ്യതയുള്ള ഒന്നിനെ കണ്ടെത്താന്‍ കഴിയാത്തതിനാലായിരിക്കുമോ? മല്ലികയ്‌ക്ക് ചില അധികയോഗ്യത കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കണ്ടിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരതായ്മകളെ എതിര്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് ഖാനെത്തന്നെ നിയോഗിച്ച നരേന്ദ്ര മോദിയെ ചെറുക്കാനുള്ള കഴിവ് മല്ലികയ്‌ക്ക് ഉണ്ടെന്ന ധാരണയാണ്. അമ്മ പ്രസിദ്ധ നാട്യാചാര്യ മൃണാളിനി സാരാഭായ് അന്തരിച്ചപ്പോള്‍ ഗുജറാത്തിയായ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന ട്വിറ്റ് പോസ്റ്റ് ചെയ്തില്ലെന്ന് മല്ലിക ആരോപിച്ചു. വന്‍ വിവാദമാക്കി. പക്ഷേ, സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെയല്ല, മല്ലികയുടെ സഹോദരന് നേരിട്ട് കത്തുതന്നെ എഴുതി പ്രധാനമന്ത്രി മോദി അനുശോചനം അറിയിച്ചിരുന്നു. കത്തു വിവാദങ്ങളുടെ കേരളക്കാലത്ത് 2018 ലെ ഒരു കത്തെഴുത്ത് ഓര്‍മിപ്പിക്കാന്‍ മല്ലികയുടെ നിയമനത്തിനായി, അതിനപ്പുറം കണ്ടറിയണം.

Tags: InvestmentRenunciation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോദീഭരണത്തില്‍ ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

India

ചൈനയുടെ സഹായം വേണ്ട : ഇവി സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കും ; 14,000 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

News

ഊര്‍ജ്ജം, പ്രതിരോധം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മ, ഭക്ഷ്യപാര്‍ക്കുകള്‍; കുവൈറ്റ് പ്രതിനിധിസംഘം എത്തും

India

ആന്ധ്രയിൽ വീണ്ടും നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ് ; യൂസഫ് അലി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies