Categories: India

ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ച് എല്ലാ മതവിശ്വാസികളും ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്യണം: ഇഖ്ബല്‍ സിംഗ് ലാല്‍പുര

ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ച് എല്ലാ മതവിശ്വാസികളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര. നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ ക്രിസ്തീയ സഭകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വാസ സംഗമത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published by

 തിരുവനന്തപുരം: ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ച് എല്ലാ മതവിശ്വാസികളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര. നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ ക്രിസ്തീയ സഭകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വാസ സംഗമത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എല്ലാമതത്തിലുള്ളവരും പരസ്പരം മറ്റുള്ളവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനസിലാക്കണം. അത്തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. വിദ്യാഭ്യാസകാര്യത്തില്‍ മതവിവേചനം പാടില്ല. എല്ലാമതങ്ങള്‍ക്കും അവരവരുടെ പാരമ്പര്യവും വിശ്വാസവുമുണ്ട്. ഇങ്ങനെ വിശ്വസിക്കുന്നവരെല്ലാം ഒരുമിച്ചിരുന്ന് ഒരു പൊതുനിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ഇത് രാജ്യത്തിനു പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ശശിതരൂര്‍ എംപി, ഡോ.ഇഗ്നേഷ്യസ് മെത്രാപൊലീത്ത, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, ബിജെപി  സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പത്മകുമാര്‍, ഗുരുരത്‌നം ജ്ഞാനതപസ്വി, എം.എം.ഹസന്‍, ചലച്ചിത്രതാരം ബാബു ആന്റണി, വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക