ചണ്ഡീഗഢ് : പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ആക്രമണം. ടാണ് ടരണിലെ പോലീസ് സ്റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചര്‍ കൊണ്ടുള്ള ആക്രമണം ഉണ്ടായത്. അമൃത്സര്‍ ബഠിംണ്ടാ ഹെവേയിലെ സര്‍ഹലി പോലീസ് സ്റ്റേഷന് നേരെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്.
പോലീസ് സ്റ്റേഷന്റെ ഇരുമ്പ് ഗേറ്റിലാണ് ആദ്യം റോക്കറ്റ് ലോഞ്ചര്‍ വന്നിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും ആളപായം ഇല്ല. പോലീസ് സ്റ്റേഷന് കെട്ടിടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
സംഭവത്തില്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അക്രമണത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ ആണോയെന്നും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: