ഇരിട്ടി: മലയോരത്ത് ഒരാഴ്ച്ചയിലധികം ഭീതിപരത്തിയ കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി സൂചന. ഇതോടെ ജനവാസ കേന്ദ്രങ്ങള്‍ ഭീതി ഒഴിവായതിന്റെ ആശ്വാസത്തിലാണ്. വനത്തിലേക്ക് കടുവ കടന്നതായാണ് നിഗമനമെങ്കിലും ആറളം ഫാമിലും പുനരധിവാസ മേഖലയിലും തുടര്‍ന്നുള്ള ദിവസങ്ങളിലും നിരീക്ഷണം തുടരും.
ബുധനാഴ്ച്ച വൈകിട്ട് അഞ്ചിന് മുണ്ടയാംപറമ്പ് വാഴയില്‍ റോഡിലെ കുന്നിന് ചെരിവില്‍ കടുവയെ കണ്ടതിന് ശേഷം പിന്നീട് ആര്‍ക്കും സൂചനകള്‍ ലഭിച്ചില്ലായിരുന്നു. വ്യാഴാഴ്ച്ച രാത്രിയില്‍ എടൂര്‍ ടൗണിന് സമീപം റോഡില്‍ കടുവ കടന്നുപോയതിന്റെ കാല്‍പ്പാദം അടയാളം കണ്ടെത്തിയതോടെ ആറളം പഞ്ചായത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ ഏഴോടെ ഏഴ് കിലോമീറ്ററോളം മാറി ചെടിക്കുളം കൊക്കോട് വയലിങ്കല്‍ ജിജിയുടെ പാടത്ത് ഞാറുനടുന്നതിനായി പുതുതായി സ്ഥാപിച്ച വരമ്പില്‍ നിരവധി കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതോടെ കണ്ണൂര്‍ ദ്രുതകര്‍മ്മ സേനയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ വനപാലക സംഘം വ്യാപക തിരച്ചില്‍ നടത്തി. കൊക്കോട് പുഴയില്‍ വ്യാപകമായി കല്‍പ്പാട് കണ്ടെത്തിയതോടെ ആറളം ഫമില്‍ എത്തിയെന്ന് ഉറപ്പിച്ചു. കാടുകള്‍ നിറഞ്ഞ ഫാമിലൂടെ ആറളം വന്യജീവി സങ്കേതത്തില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താന്‍ കഴിയുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് എത്തിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപ്പറമ്പില്‍, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, കൊട്ടിയൂര്‍ റെയിഞ്ചര്‍ സുധീര്‍ നെരോത്ത്, ഡപ്യൂട്ടി റെയിഞ്ചര്‍മാരായ കെ. ജിജില്‍, ഗോപാലക്ൃഷ്ണന്, ആറളം എസ്എച്ച്ഒ വി.വി. ശ്രീജേഷ്, എസ്ഐ പ്രസാദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: