തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും സംബന്ധിക്കുന്ന പത്തൊന്‍പതാമത് സംസ്ഥാനതല വിന്റര്‍ സ്ക്കൂള് ഡിസംബര്‍ 21 മുതല്‍ 31 വരെ തിരുവനന്തപുരത്ത് പുളിയറക്കോണത്തുള്ള മധുവനം ആശ്രമത്തില്‍ നടക്കും. ഡിസംബര്‍ 21 ന് വൈകിട്ട് 6 മണിക്ക് വിന്റര്‍ സ്ക്കൂള് ഉദ്ഘാടനം ചെയ്യും.
ഭാരതീയനാടകവേദി, ഭാരതീയനൃത്തം, സംഗീതം ദേശിയും മാര്‍ഗിയും, നാട്യശാസ്ത്രം, ഭാരതീയ നീതിശാസ്ത്രവും നിയമവും, ആസ്തികവും നാസ്തികവുമായ ഭാരതീയ ദര്‍ശനങ്ങള്‍, ഭാരതീയ വാസ്തുശില്പകല, ഭാരതീയ ചിത്രകല, ജ്യോതിഷം, ലോകത്തിലെ മതങ്ങള്‍, ഭാരതീയ ഇതിഹാസങ്ങള്‍, സൂഫിസം, അസ്സീസ്സിയിലെ സെയ്ന്റ് ഫ്രാന്‍സിസ്, ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാര്, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ശ്രീ അരവിന്ദോ, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പണ്ഡിതന്മാര് ക്ലാസെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ ക്യാമ്പില്‍ പഠനവും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. വൈകുന്നേരം ക്യാമ്പംഗങ്ങളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. എല്ലാ ദിവസവും നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ കോഴ്സ് ഡയറക്ടര്‍ കൃഷ്ണന് കര്‍ത്തയുമായുള്ള സംവാദവും ചര്‍ച്ചയും നടക്കും.ഡിസംബര്‍ 29 ന് ശ്രീനാരായണഗുരുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര ഉണ്ടായിരിക്കുന്നതാണ്. ഡിസംബര്‍ 31 ന് വൈകിട്ട് 3 മണിക്ക് ക്യാമ്പിന്റെ സമാപനച്ചടങ്ങ് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി fb.me/winterschoolmadhuvanam എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ 7012318970 / 9746261199 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: