ലഖ്നൗ: സിദ്ദീഖ് കാപ്പനും ആറു പേര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (പി. എം. എല്‍. എ) കോടതി കുറ്റം ചുമത്തി. ഡിസംബര്‍ 17ന് കോടതിയില്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക ജഡ്ജി സഞ്ജയ് ശങ്കര്‍ പാണ്ഡെ ഫെഡറല്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടു. കാപ്പനെ കൂടാതെ കെ. എ. റൗഫ് ഷെരീഫ്, ആതികൂര്‍ റഹ്മാന്, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, അബ്ദുല്‍ റസാഖ്, അഷ്റഫ് ഖാദിര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
വിദേശ രാജ്യത്ത് നിന്ന് അനധികൃതമായി പണം സമ്പാദിക്കുകയും രാജ്യതാത്പര്യത്തിന് വിരുദ്ധമായി വിനിയോഗിക്കുകയും ചെയ്തതിന് പി. എം. എല്‍. എ കേസില്‍ ഇ. ഡി കാപ്പനെതിരെ കേസെടുത്തിരുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും (പിഎഫ്ഐ) അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലും (സിഎഫ്ഐ) അംഗങ്ങളാണ് പ്രതികള്‍.
2020 ഒക്ടോബറിലാണ് ഉത്തര്‍പ്രദേശ് പോലീസ് കാപ്പനെ അറസ്റ്റ് ചെയ്യുകയും തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: