ജയ്പൂര്‍: രാജസ്ഥാനിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഒരു ഫാംഹൗസില്‍ നടത്തിയ ചായകുടിയില്‍ കഷ്ടപ്പെട്ടത് ഉടമസ്ഥന്റെ പ്രായമേറിയ അമ്മ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചായകുടിക്കാന്‍ ഫാം ഹൗസ് കയ്യേറിയതോടെ ഉടമസ്ഥന്റെ അമ്മയ്ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു.
ടെറസില്‍ ചായകുടിക്കുന്ന രാഹുല്‍ഗാന്ധിയെയും കൂട്ടരേയും അക്ഷമയോടെ നോക്കിനില്ക്കുന്ന പ്രായമായ അമ്മയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടൈംസ് നൗ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. രാജസ്ഥാനിലെ കോട്ടായില്‍ ഡിസംബര്‍ ഏഴിനായിരുന്നു സംഭവം.
ലാഡ്പുര പഞ്ചായത്ത് സമിതി ഉപാധ്യക്ഷന്‍ അശോക് മീണയുടെ ഫാം ഹൗസിലാണ് രാഹുല്‍ഗാന്ധിയും കൂട്ടുരും വിശ്രമത്തിനും ചായകുടിക്കാനും എത്തിയത്. പുറത്തുപോയിരുന്ന അശോക് മീണയുടെ അമ്മ ആ സമയത്ത് മടങ്ങിയെത്തിയപ്പോള്‍ ഫാം ഹൗസില്‍ കയറാനായില്ല. രാഹുല്‍ഗാന്ധിയുടെ സുരക്ഷാചുതലയുള്ള ഉദ്യോഗസ്ഥര്‍ ഈ അമ്മയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. രാഹുലും കൂട്ടരും ഭക്ഷണവും ചായകുടിയും കഴിഞ്ഞ് മടങ്ങുന്നതുവരെ ഈ സ്ത്രീ ടെറസിലേക്ക് നോക്കി കാത്തുനില്‍ക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: