തിരൂര്‍: സ്വതന്ത്രചിന്തകനായ ഇ എ ജബ്ബാറും, മുജാഹിദ് പണ്ഡിതന്‍ എം എം അക്ബറുമായുള്ള സംവാദം കഴിഞ്ഞവര്‍ഷം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. അതിനുശേഷം ഇസ്ലാമും സ്വതന്ത്രചിന്തയും നേരിട്ട് ഏറ്റുമുട്ടുന്ന മറ്റൊരു സംവാദത്തിന് മലപ്പുറം സാക്ഷിയാവുന്നു. സ്വതന്ത്രചിന്തകനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും, ഇസ്ലാമിക പണ്ഡിതന്‍ ഷുഹൈബുല്‍ ഹൈത്തമിയുമാണ് ‘മതം വേണോ മനുഷ്യന് ‘ എന്ന വിഷയത്തില്‍ സംവദിക്കുന്നത്. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ, എസ്സെന്‍ഷ്യയിലാണ് സംവാദം നടക്കുന്നത്. ഡിസംബര്‍ 11 തിരൂര്‍, വാഗണ്‍ ട്രാജഡി ഹാളിലാണ് ‘നോക്കൗട്ട്’ എന്ന പേരിട്ട പരിപാടി നടക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ സജീവമാണ് ആരിഫ് ഹുസൈന്‍ തെരുവത്തും, ഷുഹൈബുല്‍ ഹൈത്തമിയും. ഹോമിയോപ്പതി ഡോക്ടര്‍ ആയിരുന്നു ആരിഫ് ഹുസൈന്‍ തെരുവത്ത് ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന് പറഞ്ഞ് ഡോക്ടര്‍ പദവി ഉപക്ഷേിക്കുകയായിരുന്നു. ഹോമിയോപ്പതിക്കെതിരെ നിരവധി വീഡിയോകളും ആരിഫ് ഹുസൈന്‍ ചെയ്തിട്ടുണ്ട്. അതുപോലെ ഒരുകാലത്ത് കടുത്ത വിശ്വാസിയായിരുന്നു ആരിഫ് ഇസ്ലാമിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് മതം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് എത്തുകയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗത്തിന്റെ വക്താവും, പണ്ഡിതനുമായ ഷുഹൈബുല്‍ ഹൈത്തമി, അറിയപ്പെടുന്ന ഇസ്ലാമിക പ്രഭാഷകനാണ്. കാപ്പട് നന്തി ദാറുസ്സലാം അറബിക്ക് കോളജിലെ മുദരിസ് ആണ്. വിവിധ ആരോപണങ്ങള്‍ക്ക് മറുപടി പറയാനായി, സമസ്ത ഇ കെ വിഭാഗം രൂപം കൊടുത്ത സമീക്ഷ കള്‍ച്ചറല്‍ ഫോറത്തിന്റെ തലവനാണ്. സമകാലീന വിഷയങ്ങളില്‍ ഇസ്ലാമിക മാനം നല്‍കിക്കൊണ്ടും, ഇസ്ലാമിനെതിരെ ഉയരുന്ന വിവാദ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സോഷ്യല്‍ മീഡിയയില്‍ സ്വതന്ത്രചിന്തകരും, ഇസ്ലാമിസ്റ്റുകളും നടത്തുന്ന തുടര്‍ച്ചയായ സംവാദത്തിന്റെ ഒടുവിലാണ് ഈ പരസ്യ സംവാദം ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: