ഷിംല: നിയമസഭാ തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ്സിനുള്ളില്‍ ഉള്‍പ്പോരും ഉടലെടുത്തു. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിനായാണ് പാര്‍ട്ടിക്കുള്ളില്‍ ചേരി തിരിവ്. പ്രചാരണ ചുമതലയിലുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര് സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് സംസ്ഥാനത്ത് കൂടുതലായി ഉയരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദ ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് രംഗത്ത് എത്തിയതോടെയാണ് പോര് മുറുകിയിരിക്കുന്നത്.
ഹിമാചല്‍ ഭരണത്തില്‍ വീര ഭദ്രാ സിങ്ങിന്റെ കുടുംബത്തെ മാറ്റി നിര്‍ത്താന്‍ ആകില്ല. വീര ഭദ്ര സിങ്ങിന്റെ പേര് ഉപയോഗപ്പെടുത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാനായത്. അതിനുശേഷം മറ്റാര്‍ക്കെങ്കിലും അതിന്റെ ഫലം നല്കാന് ആകില്ലെന്നാണ് പ്രതിഭാ സിങ് പറയുന്നത്. മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ്ങിന് കാര്യമായ പദവി നല്‍കണമെന്ന ആവശ്യവും പ്രതിഭയ്ക്കുണ്ട്.
അതേസമയം എംഎല്‍എമാരുടെ യോഗം വൈകീട്ട് നടക്കും. മുഖ്യമന്ത്രി ആരെന്നതില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. സംസ്ഥാനത്തെ പ്രബല ജാതി വിഭാഗമായ രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖ് വീന്ദര്‍ സിങ് സുഖുവിന് കൂടുതല്‍ എംഎല്‍എമാരുടെയും പിന്തുണയുമുണ്ട്.
തെരഞ്ഞൈടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ചണ്ഡീഗഢിലേക്ക് മാറ്റിയ എംഎല്‍എമാരുടെ യോഗം വൈകീട്ട് ചേരുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യും. നിലവില്‍ മണ്ഡി ലോകസഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് പ്രതിഭ. ഇവര്‍ക്ക് മുഖ്യമന്ത്രിയാകണമെങ്കില്‍ എംപിസ്ഥാനം രാജിവെയ്ക്കണം. അതേസമയം മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി പ്രതിഭയെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കും.സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: