ന്യൂദല്‍ഹി: 2019ല്‍ മോദിയെ പിടിക്കാന്‍ കോണ്‍ഗ്രസും ഇടത് പക്ഷവും ലിബറല്‍-എന്‍ജിഒ സംഘങ്ങളും ഉയര്‍ത്തിപ്പിടിച്ചത് റഫാല്‍ ഇടപാടായിരുന്നു. ഹിന്ദു ദിനപത്രം വരെ ഉയര്‍ത്താന്‍ ശ്രമിച്ച ഈ വാദഗതി പൊളിഞ്ഞു. മോദി അധികാരത്തില്‍ വന്നു.
ഇനി 2024ല്‍ നോട്ട് നിരോധനത്തില്‍ കയറിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ചിദംബരവും ഇടതുപാര്‍ട്ടികളും ലിബറലുകളും. അതിന്റെ ഭാഗമായി പല കോണുകളില്‍ നിന്നും നോട്ട് നിരോധനത്തിനെതിരായ വാദമുഖങ്ങള്‍ ഉയര്‍ത്തുകയാണ്. വിവിധ പാര്‍ട്ടികള്‍ നോട്ട് നിരോധനത്തിനെതിരെ നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി പരിശോധിച്ചുവരികയാണ്. അതിനിടെ നോട്ട് നിരോധനം മൂലം 15 ലക്ഷം കോടി നഷ്ടമുണ്ടായെന്ന വാദമുഖവുമായി തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുകയാണ്. നോട്ട്നിരോധനം മൂലം ഇന്ത്യന്‍ സമ്പദ്ഘടന താഴേക്ക് ഉരുളാന്‍ തുടങ്ങി എന്നാണ് ഐസക്കിന്റെ വാദം. ഇന്ത്യന്‍ സമ്പദ്ഘടനയാണ് വികസിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏക മരുപ്പച്ചയെന്ന് കഴിഞ്ഞ ദിവസം എസ്ബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വികസിതരാഷ്ട്രങ്ങള്‍ പണപ്പെരുപ്പത്തില്‍ വലയുമ്പോള്‍ ഇന്ത്യ മാത്രം മരുപ്പച്ചയായി തുടരുമെന്ന ഈ റിപ്പോര്‍ട്ടൊന്നും തോമസ് ഐസക്കിന് ബാധകമല്ല. ഏത് കൊച്ചുകുട്ടിക്കും ഒരു കാര്യം അറിയാം. ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇത് മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ തന്നെയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുത്തനെ ഭൂമി വില ഉയരുന്ന സ്ഥിതിവിശേഷം ഇപ്പോഴില്ലാത്തത് ഈ കള്ളപ്പണത്തിന്റെ വരവ് നിലച്ചതു തന്നെയാണ്.
റിസര്‍വ് ബാങ്കിന്റെ പണനയ സമിതി അംഗമായ അഷിമ ഗോയല്‍ ഈയിടെ പറഞ്ഞത് നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ നികുതി വരുമാനം ഉയരാന്‍ കാരണമായി എന്നാണ്. നികുതിവെട്ടിപ്പുകള്‍ തടനായും കള്ളപ്പണം കുറയ്ക്കാനും നോട്ട് നിരോധനം കാരണമായി എന്നും അഷിമ ഗോയല്‍ പറയുന്നു. മാത്രമല്ല, രാജ്യത്ത് ഡിജിറ്റല്‍ ഇടപാടില്‍ വന്‍കുതിപ്പുണ്ടാക്കാന്‍ നോട്ട് നിരോധനത്തിന് സാധിച്ചു എന്നതും വസ്തുതയാണ്. മാത്രമല്ല, റിസര്‍വ്വ് ബാങ്കുമായി ദീര്‍ഘകാലം ചര്‍ച്ച നടത്തിയ ശേഷമാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും അത് നല്ലതുപോലെ ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നുവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുള്ളതാണ്.
മാത്രമല്ല, നോട്ട് നിരോധനം മൂലം 2019-20 സാമ്പത്തിക വര്‍ഷം ആറ് ലക്ഷം കോടി നഷ്ടമുണ്ടായെന്നും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആറ് ലക്ഷം കോടി വീതം നഷ്ടമുണ്ടായി എന്നുമാണ് തോമസ് ഐസക്ക് പറയുന്നത്. 2020 ജനവരിയില്‍ കോവിഡ് വന്നതിന് ശേഷം ഇന്ത്യന്‍ സമ്പദ്ഘടന നട്ടം തിരിയുകയായിരുന്നു എന്ന് വിവരം കൂടി മറന്നുപോയുള്ള പ്രസ്താവനയുമായാണ് തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: