കൊല്ലം: തെങ്ങുകയറ്റ തൊഴിലാളികളുടെയും മരം വെട്ട് തൊഴിലാളികളുടെയും ജീവിതം ദുരിതത്തില്‍. ക്ഷേമനിധിയില്ല, പെന്‍ഷനില്ല, ഇന്‍ഷുറന്‍സില്ല, ഇഎസ്ഐ ആനുകൂല്യങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള ആനൂകൂല്യമോ ഇവര്‍ക്ക് കിട്ടുന്നില്ല. ജോലിക്കിടയില്‍ ഉണ്ടാകുന്ന അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്ന് കിടക്കുന്നവര്‍ നിരവധിയാണ്. മരിച്ചു പോയവര്‍ അതിലേറെ. ദിനംപ്രതി അപകടങ്ങളാണ്.
തെങ്ങ്മരം കയറ്റ മേഖലയില്‍ പരമ്പരാഗത രീതിയില്‍ തൊഴില്‍ ചെയ്യുന്നവരെ കൂടാതെ യന്ത്രമുപയോഗിച്ച് തൊഴിലെടുക്കുന്നവരുമുണ്ട്. മുന്‍കാലങ്ങളില്‍ പാരമ്പര്യമായി തൊഴില്‍ എടുത്തു വരുന്നവരായിരുന്നു പലരും. എന്നാല്‍ പിന്നീട് യുവാക്കളടക്കം ഈ രംഗത്തേക്കു വരാതായി. ജോലിയുടെ അപകടസാധ്യതയും ഈ ജോലിയെടുക്കുന്നവര്ക്കുണ്ടാകുന്ന അസുഖങ്ങളും മറ്റ് അപകടങ്ങളും കാരണം പുതുതായി ഈ തൊഴിലിലേക്ക് ആരും കടന്നു വരുന്നില്ല.
തൊഴിലാളി സംഘടനകള്‍ ധാരാളമുണ്ടെങ്കിലും തെങ്ങുകയറ്റ തൊഴിലാളികളെ ഒരു കുടക്കീഴില് കൊണ്ടു വരുന്നതിന് ആരും തന്നെ മുന്‍കൈ എടുക്കുന്നില്ല. ഇവര്‍ അസംഘടിതരായതിനാല്‍ കൃത്യമായ വേതനം ലഭിക്കുന്നുമില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ ആനുകൂല്യങ്ങളില്ലാത്ത തൊഴിലാളികളും ഇവര്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: