കുന്നംകുളം: പെരുമ്പിലാവില്‍ പ്രണയിച്ച് വിവാഹം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ച യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയമ്പറമ്പില് റാഷിദിന്റെ ഭാര്യ റിന്‍ഷ എന്ന ഗ്രീഷ്മ(25) യെയാണ് പെരുമ്പിലാവിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്. രാവിലെ കോഴിക്കടയില്‍ ജോലിക്ക് പോയ ഭര്‍ത്താവ് റാഷിദ് ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ റിന്‍ഷയെ കണ്ടെത്തിയത്.
ആറ് വര്‍ഷം മുമ്പാണ് പന്നിത്തടം ചിറമനേങ്ങാട് കുറിഞ്ചിയൂര് ഞാലില്‍ പ്രേമന്റെ മകള്‍ ഗ്രീഷ്മ റാഷിദിനെ വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് നടന്ന വിവാഹത്തിന് ശേഷം മതം മാറി റിന്‍ഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം കുടുംബാംഗങ്ങളോട് ബന്ധം പുലര്‍ത്തിയിരുന്നില്ല. അമ്മയോട് മാത്രം ഫോണില്‍ സംസാരിച്ചിരുന്ന റിന്‍ഷയെ ഫോണ്‍ വിളിക്കുന്നതില്‍ നിന്ന് റാഷിദ് വിലക്കിയതായും ഇതിന്റെ പേരില്‍ റാഷിദും റിന്‍ഷയും തമ്മില്‍ തര്‍ക്കം നടന്നതായും വിവരമുണ്ട്. രണ്ട് വയസുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ് റിന്‍ഷ. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: