മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് സംവിധാന രംഗത്തേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ഇപ്പോളിതാ സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആര്യന് ഖാന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യന് സംവിധാന സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂര്‍ത്തിയായതായും ആര്യന് അറിയിച്ചു.’എഴുത്ത് കഴിഞ്ഞു, ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു’, എന്നാണ് ആര്യന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ആര്യന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. റെഡ് ചില്ലിസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാനാണ് സീരീസ് നിര്‍മ്മിക്കുന്നത്. സീരീസിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. ആര്യന് ഖാന്റെ സംവിധാനത്തില്‍ പ്രീത് കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: