ശ്രീനഗര്‍: 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. എന്നാല്‍ ഈ ലിസ്റ്റ് പുറത്തുവിട്ട തീവ്രവാദിസംഘങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിച്ചു.
ലക്ഷ്കര്‍ ത്വയിബ, ടിആര്‍എഫ് എന്നീ തീവ്രവാദസംഘടനകളാണ് ഈ 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് പുറത്തുവന്നതിന് പിന്നില്‍. ഈ സംഘടനകളെ വിമര്‍ശിക്കാതെ കേന്ദ്രസര്‍ക്കാരിനെ മാത്രം വിമര്‍ശിക്കുകയാണ് മെഹ്ബൂബ മുഫ്തി.
“കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ എങ്ങിനെയാണ് പുറത്തുവന്നതെന്നതിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം. ഇതോടെ കശ്മീരി പണ്ഡിറ്റുകളുടെ ജീവന് ഭീഷണി വന്നിരിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. “- മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടിആര്‍എഫ്) എന്നീ സംഘടനയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗിലാണ് പ്രധാനമന്ത്രിയുടെ പുനരധിവാസ പരിപാടി മൂലം സര്‍ക്കാര്‍ ജോലി ലഭിച്ച 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ തീവ്രവാദികളുടെ കൊലപാതക ലിസ്റ്റില്‍ ഈ 56 കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള സംഘടനയാണ് ടിആര്‍എഫ്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് തന്ത്രപൂര്‍വ്വം മൗനം പാലിച്ചാണ് മെഹ്ബൂബ മുഫ്തി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകളെ ലാക്കാക്കി തീവ്രവാദികള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതോടെ ഇവരെ മുഴുവന്‍ തല്ക്കാലം ജമ്മുവിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: