ന്യൂദല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന (ജിഡിപി) നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ട് ലോകബാങ്ക്. 2022-23ലെ ജിഡിപി നിരക്ക് 6.5ല്‍ നിന്നും 6.9 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് ലോകബാങ്ക്.
ആഗോള തിരിച്ചടികളെ അതിജീവിക്കാനുള്ള ഭാരതീയ സമ്പദ്ഘടനയ്ക്കുള്ള കരുത്ത് കണക്കിലെടുത്താണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വര്‍ധിപ്പിച്ചതെന്ന് ലോകബാങ്ക് അറിയിച്ചു. അതേ സമയം, യുഎസ്, യുറോപ്യന്‍ യൂണിയന്, ചൈന എന്നിവിടങ്ങളിലെ പ്രതിസന്ധി കുറെശ്ശേയായി ഇന്ത്യയിലും അനുഭവപ്പെട്ടു തുടങ്ങുമെന്നും ലോകബാങ്ക് പറഞ്ഞു.
2022 ഒക്ടോബറില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും 6.5 ശതമാനത്തിലേക്ക് ലോകബാങ്ക് താഴ്ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടം ഡിസംബറില്‍ ഇത് 6.5 ശതമാനത്തില്‍ നിന്നും 6.9 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.
പണപ്പെരുപ്പത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഇനിയും പലിശനിരക്ക് കൂട്ടണോ എന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്കായി റിസര്‍വ്വ് ബാങ്കിന്റെ പണനയസമിതി യോഗം ചേരുന്നതിനിടയിലാണ് ഈ സന്തോഷവാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: