മുംബൈ: ജനുവരിയില്‍ ദക്ഷിണാഫ്രിക്ക വേദിയാകുന്ന അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ ഓപ്പണിങ് ബാറ്റര്‍ ഷെഫാലി വര്‍മ നയിക്കും. സീനിയര്‍ ടീമംഗമായ ഷെഫാലി രണ്ട് ടെസ്റ്റും 21 ഏകദിനങ്ങളും 46 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ജനുവരി 14 മുതല്‍ 29 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.
അതിനു മുന്നോടിയായി ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അഞ്ച് മത്സര ട്വന്റി20 പരമ്പരയിലും ഷെഫാലിയാകും ഇന്ത്യയെ നയിക്കുക. 16 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലന്‍ഡ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.
ലോകകപ്പ് ടീം: ഷെഫാലി വര്‍മ, ശ്വേത സെഹ്രാവത് (വൈസ് ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജി. തൃഷ, സൗമ്യ തിവാരി, സോണിയ മെഹദിയ, ഹര്‍ലി ഗാല, ഹൃഷിത ബസു (വിക്കറ്റ് കീപ്പര്‍), സോനം യാദവ്, മന്നത് കശ്യപ്, അര്‍ച്ചന ദേവി, പര്‍ഷാവി ചോപ്ര, തിതാസ് സാധു, ഫലക് നാസ്, ശബ്നം എംഡി. സ്റ്റാന്‍ഡ്ബൈ- ശിഖ, നജ്ല സിഎംസി, യശശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: