Categories: Mollywood

ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്

സിനിമാ നി‍ര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ‍ര്‍.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗ‍ര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായ നിഗമനം.

Published by

കൊച്ചി: സിനിമാ നി‍ര്‍മ്മാതാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ‍ര്‍.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗ‍ര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായ നിഗമനം.  

44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. വിദേശത്തുള്ള ഭാര്യ പല കുറി ജെയ്സനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് ഭാര്യ ഫ്ളാറ്റ് അധികൃതരോട് തിരക്കുകയായിരുന്നു. കതക് പൊളിച്ച് അകത്തുകടന്നപ്പോള്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയില്‍ തറയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു.  

ഭാര്യ റൂബീന, മകള്‍ പുണ്യ എന്നിവര്‍ വിദേശത്താണ് താമസം.  

ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്നാപ്യാരി (2015), ലവകുശ (2017) ആമയും മുയലും എന്നീ സിനിമകളുടെ നി‍ര്‍മ്മാതാവ് ആണ് ജെയ്സണ്‍ എളംകുളം. ബ്രിട്ടീഷ് മാ‍ര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജറായും പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക