ദോഹ: ക്വാര്‍ട്ടര്‍ ഫൈനലില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സ് ഇംഗ്ലണ്ടിനെതിരെ വിയര്‍ക്കേണ്ടി വരും. കാരണം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് നെടുംതൂണായി 19കാരന് ജൂഡ് ബെല്ലിംഗാം ഉണ്ട്. അന്താരാഷ്ട്ര താരങ്ങളായ ഹാരി കെയ്നും ഹെന്‍ഡേഴ്സണും ഒക്കെ ഇംഗ്ലണ്ടിനുണ്ടെങ്കിലും ഗോളടിക്കാന്‍ ജൂഡ് ബെല്ലിംഗാം വേണം.
പ്രീ ക്വാര്‍ട്ടറില്‍ ഞായറാഴ്ച സെനഗലിനെ 3-0ന് തകര്‍ത്തപ്പോള്‍ എല്ലാ ഗോളുകള്‍ക്കും കാരണക്കാരനായത് ഈ 19കരാനാണ്. ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയ ജോര്‍ദാന്‍ ഹെന്ഡേഴ്സന് ഒരു തളികയിലെന്നോണം പന്ത് കൈമാറിക്കൊടുത്തത് ജൂഡ് ബെല്ലിംഗാം ആണ്. രണ്ടാമത്തെ ഗോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയപ്പോഴും അതിന് പിന്നില്‍ ഈ 19 കാരന് തന്നെ. അതും മിഡ് ഫീല്‍സില്‍ നിന്നും കൗശലപൂര്‍വ്വം ജൂഡ് ബെല്ലിംഗാം നല്കിയ പാസാണ് ഹാരി കെയ്ന്‍ ഗോളാക്കിയത്.
ഇതുവരെ ജൂഡ് ബെല്ലിംഗാം ഒരു ഗോളേ നേടിയിട്ടുള്ളൂ. അതും ഇറാനെതിരെ. ഗോളടിക്കുന്നതിലല്ല, ഗോളടിപ്പിക്കുന്നതിലാണ് ജൂഡിന് കമ്പം. ഈ പ്ലേ മേക്കറെ ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് ഇതിഹാസതാരമായ സ്റ്റീവന്‍ ജെറാര്ഡുമായാണ് താരതമ്യം ചെയ്യുന്നത്.
ഒരു ഫോര്വേഡായിട്ടല്ല, ഓള് റൗണ്ടറായിട്ടാണ് കോച്ച് മൈക് ഡോഡ്സ് ജൂഡിനെ കാണുന്നത്. അതുകൊണ്ട് തന്നെ ജേഴ്സി നമ്പര്‍ കൊടുത്തിരിക്കുന്നത് 22 ആണ്. ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ് കളിക്കാരനൊന്നുമല്ല ജൂഡ്.
പന്തുമായി ഓടാനും എതിരാളികളെ നേരിടാനും ത്രൂബോള്‍ കളിക്കാനും എല്ലാം ജൂഡിന് കഴിയുമെന്ന് മുതിര്‍ന്ന ഇംഗ്ലണ്ട് താരം പറയുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കളിക്കാരനാണ് ജൂഡെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പറയുന്നു. ഇപ്പോള്‍ ലിവര്‍ പൂള് ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബ്ബുകള്‍ ജൂഡ് ബെല്ലിംഗാമിന് വേണ്ടി രംഗത്തുണ്ട്.
എന്തായാലും ശനിയാഴ്ച ഫ്രാന്‍സ് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ എംബാപ്പെയും കൂട്ടരും ഭയപ്പെടേണ്ടത് ഈ കൗമാരതാരത്തെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: